LiveTV

Live

National

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്

ചില കാര്യങ്ങളിൽ കൂടി അവ്യക്തത തുടരുന്നതിനാലാണ് സർക്കാർ രൂപീകരണത്തിൽ അന്തിമ തീരുമാനം ആകാത്തത്

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുതിർന്ന നേതാക്കളുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ചർച്ച നടത്തി. നാളെ കോൺഗ്രസ്-എൻ.സി.പി സംയുക്ത ചർച്ച നടക്കും.

ചില കാര്യങ്ങളിൽ കൂടി അവ്യക്തത തുടരുന്നതിനാലാണ് സർക്കാർ രൂപീകരണത്തിൽ അന്തിമ തീരുമാനം ആകാത്തത്. പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായെങ്കിലും കൂടുതൽ ചർച്ച ഇതിൽ ആവശ്യമാണെന്നാണ് കോൺഗ്രസ് നിലപാട്. കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിലപാടുകൾ മുൻനിർത്തിയുള്ള പൊതുമിനിമം പരിപാടി വേണമെന്നാണ് കോൺഗ്രസിന്റെ താല്പര്യം. ഇന്ന് മുതിർന്ന നേതാക്കളുമായി മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചർച്ച നടത്തി. മല്ലികാർജുൻ ഖാർഗെ അഹമ്മദ് പട്ടേൽ എ എ കെ ആൻറണി കെ സി വേണുഗോപാൽ എന്നിവരാണ് സോണിയയുമായി ചർച്ച നടത്തിയത്. നാളെ എൻസിപി കോൺഗ്രസ് സംയുക്ത ചർച്ചയും നടക്കുന്നുണ്ട്. അതേ സമയം സർക്കാർ രൂപീകരണ ചർച്ചകൾ നീണ്ടു പോകുന്നതിൽ ശിവസേനയ്ക്ക് ആശങ്കയുണ്ട്. സർക്കാർ രൂപീകരിക്കുമ്പോൾ മൂന്ന് പാർട്ടികൾക്കും എത്ര മന്ത്രിമാർ ഉണ്ടാകുമെന്ന് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.