LiveTV

Live

National

ഡല്‍ഹിയിലെ ‘വിഷവായു’; പ്രതിഷേധിച്ച് ഹോളിവുഡ് താരം ഡികാപ്രിയോ

ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ നിന്നുള്ള ഒരു കൂട്ടം ചിത്രങ്ങളാണ് ഡികാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

ഡല്‍ഹിയിലെ ‘വിഷവായു’; പ്രതിഷേധിച്ച് ഹോളിവുഡ് താരം ഡികാപ്രിയോ

ഡല്‍ഹിയെ ശ്വാസംമുട്ടിച്ച് ഉയരുന്ന വായുമലിനീകരണത്തില്‍ പ്രതിഷേധിച്ച് ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോ രംഗത്ത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് താരം ഡൽഹിയിലെ മലിനീകരണ തോത് ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി രംഗത്തുവന്നത്. വിവിധ പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ തുടങ്ങിയ Extinction Rebellion എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും റിഗ്രാം ചെയ്താണ് ഡികാപ്രിയോ പ്രതിഷേധത്തില്‍ അണിചേര്‍ന്നത്.

View this post on Instagram

#Regram #RG @extinctionrebellion: Over 1500 citizens gathered in at India Gate, in New Dehli, to demand immediate action on the cities hazardous pollution levels.⁣ ⁣ According to the World Health Organisation, air pollution in India is estimated to kill about 1.5 million people every year; these statistics make air pollution the fifth-largest killer in India. ⁣ ⁣ People of all ages joined the demonstration, which succeeded to directly trigger action for Indian citizens:⁣ 1. The Indian Prime Ministers office set up a special panel to address the issue, within a few hours of the protest. The panel is due to report on the issue within 2 weeks.⁣ 2. The Supreme Court of India asked the Central Government and respective state governments to fix the crop and waste burning issue of Dehli within a week. ⁣ 3. The Center accepted that Green Fund will be used to combat toxic air pollution. ⁣ 4. The Indian Prime Minister asked the Agriculture Ministry to distribute equipment urgently so that crop burning is no longer necessary. ⁣ ⁣ Despite these promises, the air is still unsafe and activists will keep the pressure on until the air pollution reaches safe levels. ⁣ ⁣ The protest was organised by a collaboration of movements; @xrebellionind @LetMeBreathe_In @FridaysForFutureIndia_ along with other activists. ⁣ ⁣ Photography by Arjun Mahatta and co, via @FridaysForFuture ⁣ ⁣ #RightToBreathe #ExtinctionRebellion #IndiaGate #SolutionNotPollution #ActNow #RebelForLife

A post shared by Leonardo DiCaprio (@leonardodicaprio) on

ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഡികാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വായു മലിനീകരണത്തിനെതിരെ കൈയ്യിൽ പ്ലക്കാർഡുകളുമേന്തി നിരവധി പേർ ഇന്ത്യ ഗേറ്റിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് ഡികാപ്രിയോ ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച് പോസ്റ്റ് ചെയ്തത്. നഗരത്തിലെ അപകടകരമായ വായു മലിനീകരണ തോത് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 1500 ലേറെ പേരാണ് ഇന്ത്യാ ഗേറ്റില്‍ ഒത്തുകൂടിയത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം പ്രതിവർഷം 15 ലക്ഷം ആളുകളുടെ മരണത്തിന് ഇടയാക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

View this post on Instagram

#Regram #RG @bbcnews: "Only rain can save Chennai from this situation." A well completely empty, and a city without water. The southern Indian city of Chennai is in crisis, after the four main water reservoirs ran completely dry. The acute water shortage has forced the city to scramble for urgent solutions and residents have to stand in line for hours to get water from government tanks. As the water levels depleted, hotels and restaurants started to shut down temporarily, and the air con was turned off in the city's metro. Officials in the city continue to try and find alternative sources of water - but the community continue to pray for rain. Tap the link in our bio to read more about Chennai's water crisis. (📸 Getty Images) #chennai #watercrisis #india #bbcnews

A post shared by Leonardo DiCaprio (@leonardodicaprio) on

ഇന്ത്യയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഡികാപ്രിയോ പ്രതികരിക്കുന്നത് ഇതാദ്യമല്ല. ജൂണിൽ, ചെന്നൈയിലെ ജലപ്രതിസന്ധി ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തുവന്നിരുന്നു. ബി.ബി.സിയുടെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. “ഇനി മഴ പെയ്താല്‍ മാത്രമേ ചെന്നൈയെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ കഴിയൂ” എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. “പൂർണ്ണമായും ശൂന്യമായ ഒരു കിണർ, വെള്ളമില്ലാത്ത നഗരം. നാല് പ്രധാന ജലസംഭരണികൾ പൂർണ്ണമായും വരണ്ടുപോയതിനെത്തുടർന്ന് തെന്നിന്ത്യൻ നഗരമായ ചെന്നൈ പ്രതിസന്ധിയിലാണ്. സർക്കാരിന്റെ ടാങ്കുകളിൽ നിന്ന് വെള്ളം ലഭിക്കുന്നതിന് ജനങ്ങള്‍ മണിക്കൂറുകളോളം വരി നിൽക്കണം. ജലനിരപ്പ് കുറഞ്ഞതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും താൽക്കാലികമായി അടച്ചുപൂട്ടാൻ തുടങ്ങി. സമൂഹം മഴയ്ക്കായി പ്രാർത്ഥിക്കുന്നു.'' എന്നിങ്ങനെയായിരുന്നു ഡികാപ്രിയോയുടെ പോസ്റ്റ്.