LiveTV

Live

National

ഫീസ് വര്‍‍ധനവ് പൂർണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍

ഇതിനിടെ വാര്‍ത്താസമ്മേളനം അലങ്കോലമാക്കാന്‍ റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടമാരുടെ ശ്രമമുണ്ടായി

ഫീസ് വര്‍‍ധനവ് പൂർണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍

ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതടക്കമുള്ള നടപടികൾ പൂർണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ പാടില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ഥിയൂണിയന്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടെ വാര്‍ത്താസമ്മേളനം അലങ്കോലമാക്കാന്‍ റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടമാരുടെ ശ്രമമുണ്ടായി.

ഫീസ് വർധനവ് ഏർപ്പെടുത്തിയ പുതിയ ഹോസ്റ്റൽ കരട് നിയമാവലി പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാർഥികളുടെ നിലപാട്. സർവകലാശാല അധികൃതർ ഇതുവരെയും സംസാരിക്കാൻ തയ്യാറായിട്ടില്ല. നടപടികള്‍ പൂര്‍ണമായും പിന്‍വലിക്കാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. വാർത്ത സമ്മേളനത്തനിടെ അക്രമാസക്തമായ സമരം എപ്പോൾ അവസാനിപ്പിക്കുമെന്ന് ചോദിച്ചായിരുന്നു റിപബ്ലിക് ടിവി മാധ്യമ പ്രവർത്തക ഇടപെട്ടത്.

ചോദ്യോത്തരത്തിന് സമയം അനുവദിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചെങ്കിലും ബഹളം തുടർന്നു. പ്രസംഗം കേൾക്കാനല്ല വാർത്ത സമ്മേളനത്തിനാണ് വന്നതെന്ന് പറഞ്ഞായിരുന്നു ബഹളം.

വിദ്യാർഥികൾ സ്വയം പരിക്കേൽപ്പിച്ചതാണോയെന്നായിരുന്നു വിദ്യാർഥി യൂണിയൻ പ്രസിഡൻറ് ഐഷെ ഘോഷിൻറ മറുചോദ്യം. വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ജെ.എന്‍.യു അധ്യാപക അസോസിയേഷനും പ്രതിഷേധിച്ചു. പ്രതിപക്ഷ പാർട്ടികൾ വിഷയമുന്നയിച്ച് പ്രതിഷേധിച്ചത് സഭാനടപടികൾ തടസ്സപ്പെടുത്തി.