LiveTV

Live

National

കശ്മീരിൽ ചരിത്ര സ്മാരകങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ ബി.ജെ.പി മാറ്റുന്നു

ശൈഖ് അബ്ദുല്ലയുടെ പേരിലുള്ള സ്ഥാപനങ്ങളുടെ പേര് മാറ്റും, എന്നാല്‍ ഹരി സിംഗ് രാജാവിന്റെ പേരിലുള്ള സ്ഥാപനങ്ങള്‍ അതേപടി തുടരുമെന്ന് ബി.ജെ.പി

കശ്മീരിൽ ചരിത്ര സ്മാരകങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ ബി.ജെ.പി മാറ്റുന്നു

പ്രത്യേകാവകാശങ്ങൾ എടുത്തുകളഞ്ഞതിനു പിന്നാലെ കശ്മീരിലെ പ്രധാന സ്ഥാപനങ്ങളുടെയെല്ലാം പേരുകൾ മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ. കശ്മീരിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പേരുകൾ മാറ്റി സംഘ് പരിവാർ നേതാക്കളുടെ പേരുകളും ഹിന്ദി നാമങ്ങളും നൽകാനാണ് നീക്കം.

 സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികരടക്കം 6 പേര്‍ മരിച്ചു
Also Read

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികരടക്കം 6 പേര്‍ മരിച്ചു

ഇതിന്റെ ആദ്യപടിയായി ഉദ്ധംപൂർ, രംബൻ ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്നതും ഇന്ത്യയിലെ ഏറ്റവും വലുതുമായ ചനാനി-നഷ്‌റി തുരങ്കത്തിന് ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മൂകർജിയുടെ പേര് നൽകി. മുൻ മുഖ്യമന്ത്രി ശൈഖ് അബ്ദുല്ലയുടെ പേരിലുള്ള നിരവധി സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും പേരുകൾ മാറ്റാൻ ഒരുക്കം നടക്കുന്നതായി 'ദി വയർ' റിപ്പോർട്ട് ചെയ്തു.

ചനാനി-നഷ്‌റി തുരങ്കം
ചനാനി-നഷ്‌റി തുരങ്കം

370-ാം വകുപ്പ് എടുത്തുകളയുകയും കനത്ത സൈനിക വിന്യാസത്തോടെ കശ്മീരിലെ വാർത്താവിനിമയ സൗകര്യങ്ങൾ റദ്ദാക്കുകയും ചെയ്തശേഷം ഒക്ടോബർ 24-നാണ് ചനാനി-നഷ്‌റി തുരങ്കത്തിന്റെ പേര് 'ഡോ. ശ്യാമപ്രസാദ് മൂകർജി തുരങ്കം' എന്ന് പുനർനാമകരണം ചെയ്തത്. ബി.ജെ.പിയുടെ പ്രാഗ്‌രൂപമായ ജനസംഘത്തിന്റെ സ്ഥാപകനായ ശ്യമാപ്രസാദ് മൂകർജി കശ്മീരിന് പ്രത്യേകാധികാരങ്ങൾ നൽകുന്ന 370-ാം വകുപ്പിനെ ശക്തിയുക്തം എതിർത്തിരുന്നയാളാണ്.

ശ്രീനഗർ നഗരത്തിലുള്ള 'ഷേർ എ കശ്മീർ' ക്രിക്കറ്റ് സ്റ്റേഡിയമാണ് അടുത്തതായി പേര് മാറ്റപ്പെടാനുള്ളത് എന്നാണ് സൂചന. 1983-ൽ സ്ഥാപിതമായതും വെസ്റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ ടീമുകളുമായി ഇന്ത്യ ഏകദിന മത്സരം കളിച്ചിട്ടുള്ളതുമായ സ്‌റ്റേഡിയം സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം ആയാണ് പുനർനാമകരണം ചെയ്യപ്പെടുക.

ജമ്മു കശ്മീരിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ചരിത്രപുരുഷനും നാഷണൽ കോൺഫറൻസ് സ്ഥാപകനുമായ ശൈഖ് അബ്ദുല്ലയുടെ സ്മരണക്കായാണ് അദ്ദേഹത്തെ ബഹുമാനപൂർവം വിളിച്ചിരുന്ന 'ഷേർ എ കശ്മീർ' (കശ്മീരിന്റെ സിംഹം) എന്ന പേര് സ്റ്റേഡിയത്തിന് നൽകിയിരുന്നത്. ഹരി സിംഗ് രാജാവിനെതിരെ പ്രക്ഷോഭം നയിച്ച ശൈഖ് അബ്ദുല്ല കശ്മീരിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തി എന്നപേരിൽ പതിനൊന്ന് വർഷം ജയിലിലടക്കപ്പെട്ട അദ്ദേഹം പിന്നീട് 1975-ൽ കശ്മീരിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു.

കശ്മീരിൽ ചരിത്ര സ്മാരകങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ ബി.ജെ.പി മാറ്റുന്നു