സോണിയ ഗാന്ധി- ശരത് പവാര്‍ കൂടിക്കാഴ്ച്ചയില്‍ തീരുമാനമായില്ല; മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു
സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സോണിയയെ ധരിപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നും പവാര്‍ പറഞ്ഞു

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എന്‍.സി.പി നേതാവ് ശരത് പവാറും നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സോണിയയെ ധരിപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നും പവാര്‍ പറഞ്ഞു. കൂടിക്കാഴ്ചയെ തുടര്‍ന്ന് വസതിയിലേക്ക് മടങ്ങിയ പവാറിനെ കാണാനായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.