LiveTV

Live

National

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം: ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

സാമൂഹിക മാറ്റത്തിന്റെ വക്താക്കളാവേണ്ടവരായ അധ്യാപകരുടെ ഭാഗത്ത് നിന്ന് ജാതീയവും വർഗീയവുമായ വിവേചനമുണ്ടാവുന്നത് അംഗീകരിക്കാനാവില്ല.

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം: ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: ചെന്നൈ ഐഐടിയിൽ ഒന്നാം വർഷ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ മരണപെട്ട സംഭവം ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പികെ.കുഞ്ഞാലികുട്ടി നോട്ടീസ് നൽകി. വിഷയം അതീവ ഗൗരവമുള്ളതാണന്നും വിദ്യാർത്ഥിനി തന്റെ ആത്മഹത്യ കുറിപ്പിൽ അധ്യാപകനാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ടന്നും കുഞ്ഞാലിക്കുട്ടി നോട്ടീസിൽ പറയുന്നു. ഇതാദ്യമായല്ല ഐഐടിയിൽ വിദ്യാർത്ഥികൾ മരണപ്പെടുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ അഞ്ച് വിദ്യാർത്ഥികൾ ഐഐടിയിൽ വെത്യസ്ഥ സാഹചര്യങ്ങളിൽ മരണപെട്ടിട്ടുണ്ട്.

ഫാത്തിമ മതപരമായ വിവേചനം നേരിട്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍
Also Read

ഫാത്തിമ മതപരമായ വിവേചനം നേരിട്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍

സാമൂഹിക മാറ്റത്തിന്റെ വക്താക്കളാവേണ്ടവരായ അധ്യാപകരുടെ ഭാഗത്ത് നിന്ന് ജാതീയവും വർഗീയവുമായ വിവേചനമുണ്ടാവുന്നത് അംഗീകരിക്കാനാവില്ല. പോലിസ് ഉദ്യോഗസ്ഥരും ഐഐടി അധികൃതരും കുറ്റകരമായ നിസ്സംഗതയാണ് വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നും പികെ കുഞ്ഞാലികുട്ടി എംപി ലോക്സഭാ സെക്രട്ടറി ജനറലിന് നൽകിയ നോട്ടീസിൽ ആരോപിച്ചു.