LiveTV

Live

National

ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ ഭാസ്കർ രാമമൂർത്തി

നിരാഹാര സമരത്തിലുള്ള വിദ്യാർഥികൾക്കാണ് ഇ-മെയിൽ സന്ദേശം ലഭിച്ചത്

ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ ഭാസ്കർ രാമമൂർത്തി

മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് ഡയറക്ടർ ഭാസ്കർ രാമമൂർത്തി. നിരാഹാര സമരത്തിലുള്ള വിദ്യാർഥികൾക്കാണ് ഇ-മെയിൽ സന്ദേശം ലഭിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു. ഇന്ന് ഉച്ച മുതലാണ് ഗവേഷക വിദ്യാർഥി ജസ്റ്റിനും പി.ജി വിദ്യാർഥി അസറും നിരാഹാരം ആരംഭിച്ചത്.

സമരം അവസാനിപ്പിച്ചാൽ ചർച്ചയാവാമെന്നായിരുന്നു ഐ.ഐ.ടിയുടെ ആദ്യ നിലപാട്. വിദ്യാർഥികൾ വഴങ്ങാതിരുന്ന സാഹചര്യത്തിലാണ് ഡയറക്ടർ തീരുമാനം അറിയിച്ചത്. ഫാത്തിമയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. നാളെ രാവിലെ പത്തരയ്ക്ക് ചെന്നൈ വള്ളുവർ കോട്ടത്ത് വിദ്യാർഥികളുടെ പ്രതിഷേധ സംഗമം നടക്കും. എസ്.എഫ്.ഐയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണ വിധേയരായ അധ്യാപകർക്ക് ക്രൈംബ്രാഞ്ച് ഇന്ന് സമൻസ് അയച്ചിരുന്നെങ്കിലും ആരും ഹാജരായിട്ടില്ല.