LiveTV

Live

National

ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ച്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജെ.എന്‍.യു ക്യാമ്പസില്‍ ആരംഭിക്കുന്ന പ്രതിഷേധ സമരം പാര്‍ലമെന്‍റ് വരെ കാല്‍നടയായി നടത്തുമെന്നാണ് പ്രഖ്യാപനം

ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ച്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

കുത്തനെ വര്‍ധിപ്പിച്ച ഫീസ് നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധത്തെ നേരിടാന്‍ പാര്‍ലമെന്റ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 1200ലേറെ പൊലീസുകാരെയാണ് പാര്‍ലമെന്റ് പരിസരത്ത് നിയോഗിച്ചത്.

ജെ.എന്‍.യുവിലെ പ്രതിഷേധം സര്‍വകലാശാലക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ നീക്കം. ഇതിന്റെ ഭാഗമായാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് തുടങ്ങിയിരിക്കുകയാണ്‌. എ.ഐ.സി.റ്റി.ഇയിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധം സമരം വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. ആ ഒരു സാഹചര്യത്തിലാണ് നല്ല സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.