LiveTV

Live

National

ജെ.എൻ.യു വിദ്യാർത്ഥി രോഷം കനത്തു; നാലു മെട്രോ സ്റ്റേഷനുകൾ അടച്ച് ഡല്‍ഹി പൊലീസ്

പോലീസിന്റെ നിർദ്ദേശ പ്രകാരം ഉദ്യോഗ് ഭവൻ, പട്ടേൽ ചൗക്ക്,ലോക് കല്യാൺ മാർഗ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നീ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിറുത്തുന്നില്ല

ജെ.എൻ.യു വിദ്യാർത്ഥി രോഷം കനത്തു; നാലു മെട്രോ സ്റ്റേഷനുകൾ അടച്ച് ഡല്‍ഹി പൊലീസ്

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതോടെ പ്രധാനപ്പെട്ട നാലു മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ച് ഡൽഹി പൊലീസ്. പട്ടേൽ ചൗക്ക്, ഉദ്യോഗ് ഭവൻ, ലോക് കല്യാൺ, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നീ പ്രധാന സ്റ്റേഷനുകളുടെ ഗേറ്റുകളാണ് പൊലീസ്‍ ഇടപെടലിനെ തുടർന്ന് അടച്ചിടേണ്ടി വന്നത്.

ജെ.എൻ.യു വിദ്യാർത്ഥി രോഷം കനത്തു; നാലു മെട്രോ സ്റ്റേഷനുകൾ അടച്ച് ഡല്‍ഹി പൊലീസ്

അമിതമായ ഫീസ് വര്‍ദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ വർദ്ധിത രോഷത്തോടെ തെരുവിലിറങ്ങിയതോടെയാണ് തലസ്ഥാന നഗരിയുടെ പ്രധാന യാത്രാ മാർഗമായ മെട്രോ ഗതാഗതം തന്നെ താൽക്കാലികമായി നിർത്തി വെക്കേണ്ടി വന്നിരിക്കുന്നത്.

പൊലീസുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പ്രധാന യെല്ലോ ലൈൻ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം കൈകൊണ്ടതെന്നാണ് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളിൽ പറയുന്നത്.

ദില്ലി പോലീസിന്റെ നിർദ്ദേശ പ്രകാരം ഉദ്യോഗ് ഭവൻ, പട്ടേൽ ചൗക്ക്,ലോക് കല്യാൺ മാർഗ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നീ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിറുത്തുന്നില്ല. മാത്രമല്ല ഈ സ്റ്റേഷനുകളുടെ ഗേറ്റുകൾ താൽക്കാലികമായി അടച്ചിരിക്കുകയാണെന്നും ഡി.എം.ആർ.സിയുടെ ട്വീറ്റിൽ പറയുന്നു.

പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി അമിത ഫീസ് വർദ്ധനവിനെതിരെ മുദ്രാവാക്യങ്ങളും വിളിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ അമ്പതോളം വിദ്യാർത്ഥികളെ ഉച്ചയോടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പോലീസ് തല്ലിച്ചതച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു

ജെ.എൻ.യു വിദ്യാർത്ഥി രോഷം കനത്തു; നാലു മെട്രോ സ്റ്റേഷനുകൾ അടച്ച് ഡല്‍ഹി പൊലീസ്

പൊലീസ് നിര്‍ദേശം മറികടന്ന് വിദ്യാര്‍ഥികള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് മാര്‍ച്ച് നടത്തുന്നത്. ആഫ്രിക്ക അവന്യൂവിന് സമീപം എത്തിയ ഒരു സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രതിഷേധത്തെ നേരിടാന്‍ പാര്‍ലമെന്റ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 1200ലേറെ പൊലീസുകാരെയാണ് പാര്‍ലമെന്റ് പരിസരത്ത് നിയോഗിച്ചത്.

ജെ.എൻ.യു വിദ്യാർത്ഥി രോഷം കനത്തു; നാലു മെട്രോ സ്റ്റേഷനുകൾ അടച്ച് ഡല്‍ഹി പൊലീസ്