LiveTV

Live

National

'ഗൗതം ഗംഭീറിനെ കാണ്മാനില്ല'; ഈസ്റ്റ് ഡൽഹിയിലുടനീളം പോസ്റ്ററുകൾ

'കാണ്മാനില്ല. നിങ്ങൾ ഇദ്ദേഹത്തെ കണ്ടിരുന്നോ? ഇൻഡോറിൽ ജിലേബി തിന്നുന്നതായിട്ടാണ് അവസാനം കാണപ്പെട്ടത്. ഡൽഹി മുഴുവൻ ഇദ്ദേഹത്തെ തെരയുകയാണ്.'

'ഗൗതം ഗംഭീറിനെ കാണ്മാനില്ല'; ഈസ്റ്റ് ഡൽഹിയിലുടനീളം പോസ്റ്ററുകൾ

മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകൾ അദ്ദേഹത്തിന്റെ മണ്ഡലമായ ഈസ്റ്റ് ഡൽഹിയിൽ വ്യാപകം. തലസ്ഥാന നഗരിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇൻഡോറിൽ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം കാണാൻ ഗംഭീർ പോയതിൽ പ്രതിഷേധിച്ചാണ് വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ലോകകപ്പ് ഫൈനലില്‍ 97 ല്‍ വീഴാന്‍ കാരണക്കാരന്‍ ധോണിയെന്ന് ഗംഭീര്‍
Also Read

ലോകകപ്പ് ഫൈനലില്‍ 97 ല്‍ വീഴാന്‍ കാരണക്കാരന്‍ ധോണിയെന്ന് ഗംഭീര്‍

'കാണ്മാനില്ല. നിങ്ങൾ ഇദ്ദേഹത്തെ കണ്ടിരുന്നോ? ഇൻഡോറിൽ ജിലേബി തിന്നുന്നതായിട്ടാണ് അവസാനം കാണപ്പെട്ടത്. ഡൽഹി മുഴുവൻ ഇദ്ദേഹത്തെ തെരയുകയാണ്.' - എന്നാണ് ഗംഭീറിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററിലെ വാചകങ്ങൾ.

'ഗൗതം ഗംഭീറിനെ കാണ്മാനില്ല'; ഈസ്റ്റ് ഡൽഹിയിലുടനീളം പോസ്റ്ററുകൾ

സ്‌പോർട്‌സ് ചാനലുകളിൽ ക്രിക്കറ്റ് കമന്ററി ചെയ്യാറുള്ള ഗംഭീർ മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ, ബ്രോഡ്കാസ്റ്റർ ജതിൻ സപ്രു എന്നിവർക്കൊപ്പം ജിലേബി തിന്നുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇൻഡോറിൽ നിന്നെടുത്ത ചിത്രം ലക്ഷ്മൺ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. തന്റെ മണ്ഡലത്തിലെയും ഡൽഹിയിലെയും പ്രധാന പ്രശ്‌നമായ മലിനീകരണ വിഷയത്തിൽ ഇടപെടാതെ ഗംഭീർ ക്രിക്കറ്റിനു പിന്നാലെ നടക്കുകയാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തിയിരുന്നു.