LiveTV

Live

National

ബാബരി കേസ് വിധിക്കെതിരെ പുനപരിശോധന ഹരജി നല്‍കുന്ന കാര്യം; അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോര്‍‍ഡ് യോഗം ചേരുന്നു

ബാബരി കേസ് വിധിക്കെതിരെ പുനപരിശോധന ഹരജി നല്‍കുന്ന കാര്യം; അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോര്‍‍ഡ് യോഗം ചേരുന്നു

ബാബരി ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കുന്ന കാര്യം ആലോചിക്കാനായി അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോര്‍‍ഡ് യോഗം ലക്നൌവില്‍ ചേരുന്നു.

വിധി വന്ന ഉടനെ പുനഃപരിശോധന ഹരജി നല്‍കുമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. മുസ്‍ലിം കക്ഷികളുടെ അഭിഭാഷകനായ രാജീവ് ധവാനുമായി അന്ന് തന്നെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇന്ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുക്കും