LiveTV

Live

National

മഹാരാഷ്ട്രയില്‍ സഖ്യരൂപീകരണ ചര്‍ച്ചകള്‍ തുടരുന്നു; ശരത് പവാര്‍-സോണിയ കൂടിക്കാഴ്ച ഇന്ന്, പൊതുമിനിമം പരിപാടിയില്‍ ഇന്ന് അന്തിമരൂപമായേക്കും

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും എന്‍സിപിയും ‌കോണ്‍ഗ്രസും തമ്മില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണ്. സഖ്യ രൂപീകരണത്തിന് മുന്നോടിയായി ശിവസേന പൂര്‍ണമായും എന്‍.ഡി.എ സഖ്യം വിട്ടു

മഹാരാഷ്ട്രയില്‍ സഖ്യരൂപീകരണ ചര്‍ച്ചകള്‍ തുടരുന്നു; ശരത് പവാര്‍-സോണിയ കൂടിക്കാഴ്ച ഇന്ന്, പൊതുമിനിമം പരിപാടിയില്‍ ഇന്ന് അന്തിമരൂപമായേക്കും

മഹാരാഷ്ട്രയിലെ സഖ്യ രൂപീകരണത്തിന് മുന്നോടിയായി പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കാന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി വസതിയിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ‌അധികാര പങ്കാളിത്തമടക്കമുള്ള കാര്യങ്ങളില്‍ അന്തിമ രൂപം നൽകിയ ശേഷം മുന്നണി പ്രഖ്യാപനം നടത്താനാണ് കോൺഗ്രസ്-എന്‍.സി.പി-ശിവസേന ധാരണ.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ ചേരുന്നു
Also Read

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ ചേരുന്നു

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും എന്‍സിപിയും ‌കോണ്‍ഗ്രസും തമ്മില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണ്. സഖ്യ രൂപീകരണത്തിന് മുന്നോടിയായി ശിവസേന പൂര്‍ണമായും എന്‍.ഡി.എ സഖ്യം വിട്ടു. പാര്‍ട്ടി എം.പിമാർ വരുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷത്ത് ‌ഇരിക്കും. കോര്‍പ്പറേഷനുകളില്‍ നിന്നും മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വിട്ടുനിൽക്കാനും ധാരണയായിട്ടുണ്ട്. അധികാര പങ്കാളിത്തം എങ്ങനെ വേണമെന്നതിന് അന്തിമ രൂപം നൽകാനാണ് നിലവിലെ കൂടിക്കാഴ്ചകള്‍.

‘അഞ്ചല്ല, 25 വര്‍ഷം മഹാരാഷ്ട്ര ശിവസേന ഭരിക്കും’
Also Read

‘അഞ്ചല്ല, 25 വര്‍ഷം മഹാരാഷ്ട്ര ശിവസേന ഭരിക്കും’

ശിവസേനക്ക് അഞ്ച് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയായതായാണ് വിവരം. പകരം എന്‍.സി.പിക്കും കോണ്‍ഗ്രസിനും രണ്ട് ഉപമുഖ്യമന്ത്രിമാരും മറ്റ് സുപ്രധാന വകുപ്പുകളും നല്‍കിയേക്കും. മറ്റ് പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കി വരികയാണ്. ഇതിന്റെ ഭാഗമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ഡല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തി ശരത് പവാര്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. വരും ദിവസങ്ങളില്‍ മൂന്ന് പാര്‍ട്ടി അധ്യക്ഷന്മാ‌രും ഒരുമിച്ചിരുന്ന് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.