LiveTV

Live

National

മംഗളൂരു കോര്‍പ്പറേഷന്‍ തെര‍ഞ്ഞെടുപ്പിലെ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തില്‍ പച്ച കൊടികളും

60 അംഗ കോര്‍പ്പറേഷനില്‍ ബിജെപിക്ക് 44 സീറ്റുനേടാനായി. ഇതോടെ വലിയ ആഹ്ലാദ പ്രകടനമാണ് മംഗളൂരുവിലാകെ ബിജെപി നടത്തിയത്

മംഗളൂരു കോര്‍പ്പറേഷന്‍ തെര‍ഞ്ഞെടുപ്പിലെ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തില്‍ പച്ച കൊടികളും

മംഗളൂരു കോര്‍പ്പറേഷന്‍ തെര‍ഞ്ഞെടുപ്പിലെ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തില്‍ ഹരിത പതാകയും. മംഗളൂരു കോര്‍പ്പറേഷനിലെ ഇരുപതാം വാര്‍ഡിലെ വിജയാഹ്ലാദപ്രകടനത്തിലാണ് ബിജെപി കാവിക്കൊടിയോടൊപ്പം പച്ചപതാകയും ഉപയോഗിച്ചത്. പാകിസ്താന്‍ പതാകയെന്ന് ആക്ഷേപിക്കുന്ന ഹരിത പതാക ബിജെപി തങ്ങളുടെ ആഹ്ലാദപ്രകടനത്തില്‍ ഉപയോഗിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാണ്.

60 അംഗ കോര്‍പ്പറേഷനില്‍ ബിജെപിക്ക് 44 സീറ്റുനേടാനായി. ഇതോടെ വലിയ ആഹ്ലാദ പ്രകടനമാണ് മംഗളൂരുവിലാകെ ബിജെപി നടത്തിയത്. കോര്‍പ്പറേഷനിലെ ഇരുപതാം വാര്‍ഡായ തിരുവല്ലിയില്‍ ബിജെപി സ്ഥാനാര്‍ഥി ഹേമലത രഘു ഷാലിയാന്‍റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിലാണ് കാവിക്കൊടിക്കൊപ്പം പച്ച കൊടികൂടി ഉയര്‍ത്തിയത്.

മംഗളൂരുവില്‍ പച്ച പതാക ഉപയോഗിച്ച് നേരത്തെ മുസ്‍ലിം വിഭാഗം നടത്തിയ പ്രകടനത്തിനെതിരെ പാകിസ്താന്‍ പതാക ഉയര്‍ത്തി എന്നാരോപിച്ച് പരാതിയുമായി സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു.