LiveTV

Live

National

കേന്ദ്രം ഫണ്ട് നിഷേധിച്ചു; മദ്രസകള്‍ക്ക് 188 കോടി അനുവദിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

കേന്ദ്ര സർക്കാറിൽ നിന്നുള്ള സാമ്പത്തികസഹായം ലഭ്യമാകാത്തതിനെ തുടർന്ന് രാജസ്ഥാനിലെ 3240 മദ്രസകൾ അടച്ചപൂട്ടൽ ഭീഷണിയിലായിരുന്നു.

കേന്ദ്രം ഫണ്ട് നിഷേധിച്ചു; മദ്രസകള്‍ക്ക് 188 കോടി അനുവദിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂർ: രാജസ്ഥാനിൽ മദ്രസകൾക്ക് വൻധനസഹായവുമായി അശോക് ഗെഹലോട്ട് സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ മദ്രസകൾക്കുള്ള കേന്ദ്രസർക്കാർ ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിൽ ഗെഹ്ലോട്ട് സർക്കാർ മദ്രസകൾക്ക് 188 ലക്ഷം രൂപ ഗ്രാന്റ് പ്രഖ്യാപിച്ചു. മദ്രസാവിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങൾ ഇത് ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു.

എന്ത് നിയമം ? തോട്ടിപ്പണി രാജ്യത്ത് തുടര്‍കഥയെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്
Also Read

എന്ത് നിയമം ? തോട്ടിപ്പണി രാജ്യത്ത് തുടര്‍കഥയെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്

കേന്ദ്ര സർക്കാറിൽ നിന്നുള്ള സാമ്പത്തികസഹായം ലഭ്യമാകാത്തതിനെ തുടർന്ന് രാജസ്ഥാനിലെ 3240 മദ്രസകൾ അടച്ചപൂട്ടൽ ഭീഷണിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഗെഹലോട്ട് സർക്കാർ സഹായവുമായി മുന്നോട്ടുവന്നത്. മദ്രസ ബോർഡിനു കീഴിലുള്ള പ്രൈമറി ലെവൽ മദ്രസകൾക്ക് അയ്യായിരവും അപ്പർ പ്രൈമറി ലെവൽ മദ്രസകൾക്ക് പന്ത്രണ്ടായിരവും രൂപവീതമാണ് രാജസ്ഥാൻ സ്‌കൂൾ എജുക്കേഷൻ കൗൺസിൽ വഴി കേന്ദ്ര സർക്കാർ നൽകിപ്പോന്നിരുന്നത്. എന്നാൽ, കാരണം വ്യക്തമാക്കാതെ കേന്ദ്രസർക്കാർ ഇത് നിർത്തുകയായിരുന്നു.

തടഞ്ഞുവെച്ച ഫണ്ടുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗെഹലോട്ട് കേന്ദ്ര സർക്കാറിന് കത്തയച്ചിട്ടുണ്ട്.
തടഞ്ഞുവെച്ച ഫണ്ടുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗെഹലോട്ട് കേന്ദ്ര സർക്കാറിന് കത്തയച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ധനസഹായം ലഭ്യമാകുന്നതോടെ മദ്രസകളുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്നും വിദ്യാർത്ഥികൾക്ക് അടിസ്ഥാന വിഭവങ്ങൾ ലഭ്യമാകുമെന്നും സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. മദ്രസാ നവീകരണ പദ്ധതി പ്രകാരമാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ഫണ്ട് അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് അടക്കമുള്ള നവീകരണ പദ്ധതികൾക്കു വേണ്ടിയാണ് പണം ഉപയോഗിക്കേണ്ടത്. തടഞ്ഞുവെച്ച ഫണ്ടുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗെഹലോട്ട് കേന്ദ്ര സർക്കാറിന് കത്തയച്ചിട്ടുണ്ട്.

രാജസ്ഥാനിലെ മദ്രസകൾക്ക് ഫണ്ട് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയം ഒരുവിഭാഗത്തെ തൃപ്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണന്നും അശോക് ഗെഹലോട്ട് സർക്കാറിന്റെ തീരുമാനം അഭിനന്ദനീയമാണെന്നും രാജസ്ഥാൻ ന്യൂനപക്ഷകാര്യമന്ത്രി സാലിഹ് മുഹമ്മദ് പറഞ്ഞു.