LiveTV

Live

National

പ്രതികളെ ഒരാഴ്ചക്കകം പിടികൂടിയില്ലെങ്കില്‍ ഫാത്തിമയുടെ ലാപ്ടോപിലേതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഫാത്തിമയുടെ പിതാവ്

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഒരാഴ്ചക്കകം കുറ്റക്കാരെ പിടികൂടിയില്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു

പ്രതികളെ ഒരാഴ്ചക്കകം പിടികൂടിയില്ലെങ്കില്‍ ഫാത്തിമയുടെ ലാപ്ടോപിലേതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഫാത്തിമയുടെ പിതാവ്

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തും. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അടുത്ത ദിവസങ്ങളില്‍ കേരളത്തിലും എത്തും. പ്രതികളെ ഒരാഴ്ചക്കകം പിടികൂടിയില്ലെങ്കില്‍ ഫാത്തിമയുടെ ലാപ്ടോപിലേതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് പിതാവ് ലത്തീഫ് പറഞ്ഞു.

ഫാത്തിമയുടെ മരണം വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ സജീവമായി ഇടപെടുന്നത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം അന്വേഷത്തിനായി ചെന്നൈയില്‍ എത്തും. വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറും. ചെന്നൈയിലുണ്ടായിരുന്ന ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് നാട്ടിലെത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഒരാഴ്ചക്കകം കുറ്റക്കാരെ പിടികൂടിയില്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ അവസ്ഥയെക്കുറിച്ചും മറ്റും അറിയിക്കാനായി മുഖ്യമന്ത്രി അടുത്ത ദിവസങ്ങളില്‍ കാണും. മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഏറെ സഹായകരമായെന്നും ലത്തീഫ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാനാട്ടില്‍ നിന്നുള്ള അന്വേഷണ സംഘം അടുത്ത ദിവസം കൊല്ലത്തെത്തും.

ഫാത്തിമയുടെ മാതാവിൽ നിന്നും സഹോദരിയിൽ നിന്നും മൊഴിയെടുക്കുകയും ലാപ് ടോപ്പ്, ടാബ്ലറ്റ് എന്നിവ പരിശോധിക്കുകയും ചെയ്യു. അതേ സമയം കേസിൽ ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭൻ ഐ.ഐ.ടിയിൽ തന്നെ തുടരുകയാണ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. ഫൊറൻസിക് പരിശോധനയ്ക്കായി അയച്ച ഫാത്തിമയുടെ മൊബൈൽ ഫോൺ തിരികെ ലഭിച്ചതിനു ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് പൊലീസ് കടക്കുക.