LiveTV

Live

National

‘ആളുകള്‍ വിവാഹം കഴിക്കുന്നു, ട്രെയിനുകളും ഫ്ലൈറ്റുകളും ഫുള്‍’ രാജ്യത്ത് സാമ്പത്തിക തകര്‍ച്ചയില്ലെന്ന് കേന്ദ്രമന്ത്രി

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് സമ്പദ്ഘനയുടെ തകര്‍‌ച്ചെയെന്ന വ്യാജ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘ആളുകള്‍  വിവാഹം കഴിക്കുന്നു, ട്രെയിനുകളും ഫ്ലൈറ്റുകളും ഫുള്‍’ രാജ്യത്ത് സാമ്പത്തിക തകര്‍ച്ചയില്ലെന്ന് കേന്ദ്രമന്ത്രി

രാജ്യം സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക തകര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തിക ശാസ്ത്രഞ്ജരും ഇത് ശരി വെക്കുന്നു. പ്രതിപക്ഷ കക്ഷികളും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍ പ്രതിസന്ധിയിലായ സര്‍ക്കാരിനെ രക്ഷിക്കാന്‍ വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് അങ്കടി.

ആളുകള്‍ വിവാഹം കഴിക്കുന്നുണ്ട്, കൂടാതെ ട്രെയിനിലും ഫ്ലൈറ്റുലുമെല്ലാം എപ്പോഴും തിരക്കാണ്. അത് രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷം കൂടുമ്പോള്‍ ചിലപ്പോള്‍ രാജ്യത്തിന്‍റെ സമ്പദ്ഘടന താഴേക്ക് പോകാറുണ്ട്. എന്നാല്‍ വൈകാതെ അത് മുകളിലേക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് സമ്പദ്ഘനയുടെ തകര്‍‌ച്ചെയെന്ന വ്യാജ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.