LiveTV

Live

National

ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി

സര്‍ക്കാര്‍ സുരക്ഷ നല്‍കിയാലും ഇല്ലെങ്കിലും ഇത്തവണ ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി പ്രഖ്യാപിച്ചു

ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി

ഈ മാസം 28 ന് ശേഷം ശബരിമലയില്‍ പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സംസ്ഥാന സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെടും. സര്‍ക്കാര്‍ സുരക്ഷ നല്‍കിയാലും ഇല്ലെങ്കിലും ഇത്തവണ ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി പ്രഖ്യാപിച്ചു.

കഴിത്ത വര്‍ഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തിയിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ തൃപ്തി മടങ്ങി പോകുകയായിരുന്നു.