LiveTV

Live

National

മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപികരിക്കുന്നതിന്‍റെ ഭാഗമായി പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കി

കോണ്‍ഗ്രസ്, ശിവസേന , എന്‍.സി.പി പാര്‍ട്ടികളുടെ സംയുക്തയോഗത്തിലാണ് പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയത്

മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപികരിക്കുന്നതിന്‍റെ ഭാഗമായി പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കി

മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപികരിക്കുന്നതിന്‍റെ ഭാഗമായി പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കി. കോണ്‍ഗ്രസ്, ശിവസേന , എന്‍.സി.പി പാര്‍ട്ടികളുടെ സംയുക്തയോഗത്തിലാണ് പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയത്. ഉടന്‍ മൂന്ന് പാര്‍ട്ടികളുടെയും ഉന്നത നേതൃത്വത്തിന് കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപികരണത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും. രാഷ്ട്രപതി ഭരണത്തിന്‍റെ ആദ്യ ദിനത്തില്‍ മൂന്ന് പാര്‍ട്ടികളും മഹാരാഷ്ട്രയില്‍ പൊതുമിനിമം പരിപാടി രൂപപ്പെടുത്തുന്നതിന്‍റെ ചര്‍ച്ച നടത്തി. പൊതു മിനിമം പരിപാടിയുടെ കരട് യോഗത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.

ഇത് ഉടന്‍ മൂന്ന് പാര്‍ട്ടികളുടെയും ഉന്നതതല നേതൃത്വത്തിന് അയച്ച് അനുമതി നേടുകയാണ് അടത്ത ഘട്ടം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് എതിരെ വിമര്‍ശനവുമായി ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ചിലര്‍ ബി.ജെ.പിയുടെ ആളുകളായി പ്രവര്‍ത്തിക്കുകയാണെന്നു അത്തരക്കാര്‍ തങ്ങളുടെ സംസ്ഥാനത്ത് ഉണ്ടെന്നും മമത കുറ്റപ്പെടുത്തി. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. തോല്‍ക്കുമെന്ന് തോന്നുന്ന മത്സരത്തിന്‍റെ അവസാന ഫലം നേരെ വിപരീതമായിരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. അതേസമയം ശിവസേനയും ബി.ജെ.പിയും ഭരിക്കുന്ന ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കരാര്‍ ഏറ്റെടുത്ത് നടത്തിയ ക്രോണ്‍ട്രാക്ടര്‍മാരുടെ വസതികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. 735 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അവകാശപ്പെട്ടു.