LiveTV

Live

National

ഡി.കെ ശിവകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

പി. ചിദംബരത്തിന്‍റെ പേര് വെട്ടിമാറ്റി ശിവകുമാറിന്‍റെ പേര് എഴുതി ചേര്‍ത്തത് പോലെയാണ് ഉള്ളതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സുപ്രീംകോടതി പറഞ്ഞു

 ഡി.കെ ശിവകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ ജാമ്യം ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹരജിയിൽ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. എന്‍ഫോഴ്സ്മെന്‍റ് നല്‍കിയ ഹരജിയില്‍ ‍ ഡി.കെ ശിവകുമാറിനെ 'മുന്‍ ആഭ്യന്തരമന്ത്രി' എന്നാണ് പരിചയപ്പെടുത്തുന്നത്. പൌരന്മാരെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്ന് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു. ഹരജിയില്‍ പി. ചിദംബരത്തിന്‍റെ പേര് വെട്ടിമാറ്റി ശിവകുമാറിന്‍റെ പേര് എഴുതി ചേര്‍ത്തത് പോലെയാണ് ഉള്ളതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സുപ്രീംകോടതി പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി