LiveTV

Live

National

ഫാത്തിമ തനിച്ചിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍: രണ്ട് അധ്യാപകരെ ചോദ്യംചെയ്തു 

ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനെ ചോദ്യം ചെയ്തിട്ടില്ല.

ഫാത്തിമ തനിച്ചിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍: രണ്ട് അധ്യാപകരെ ചോദ്യംചെയ്തു 

മദ്രാസ് ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത കേസിൽ രണ്ട് അധ്യാപകർ ഉൾപ്പെടെ 11 പേരെ പൊലീസ് ചോദ്യംചെയ്തു. എന്നാൽ ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനെ ചോദ്യം ചെയ്തിട്ടില്ല. പ്രതിഷേധം തുടരുന്നതിനിടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയെ കാണും.

അസ്വാഭാവിക മരണത്തിന് കേസെടുത്ത കോട്ടൂർപുരം പൊലീസ് ആദ്യഘട്ടത്തിൽ തണുത്ത സമീപനമാണ് സ്വീകരിച്ചത്. സംഭവം വിവാദത്തിലായതോടെയാണ് അധ്യാപകരായ ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെയും സഹപാഠികളെയും ഉൾപ്പെടെ 13 പേരെ ചോദ്യം ചെയ്തത്. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നതായി കണ്ടിരുന്നുവെന്ന് കുട്ടികൾ മൊഴി നൽകി.

‘അവളുടെ പേര് ഫാത്തിമയെന്നായിപ്പോയി, ഭയം കാരണം എന്റെ മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു’; ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മാതാവ്
Also Read

‘അവളുടെ പേര് ഫാത്തിമയെന്നായിപ്പോയി, ഭയം കാരണം എന്റെ മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു’; ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മാതാവ്

എന്നാൽ അധ്യാപകർക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ ഫോണിൽ കണ്ടെത്തിയ മെസേജിൽ പറയുന്ന അധ്യാപകൻ സുദർശൻ പത്മനാഭനെ ഇനിയും ചോദ്യം ചെയ്തിട്ടുമില്ല. മറ്റൊരു ഏജൻസിക്ക് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ വ്യാപകമാവുന്നുണ്ട്.

സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ല്‍ 13 മാര്‍ക്കാണ് ഫാത്തിമക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.