LiveTV

Live

National

ചിദംബരത്തിന്‍റെ ശരീരഭാരം കുറയുന്നു; ആരോഗ്യനിലയില്‍ ആശങ്കയെന്ന് കുടുംബം

ചിദംബരത്തിന് ജയിലില്‍ നല്‍കുന്ന ചികിത്സയില്‍ തൃപ്തിയില്ലെന്നും അദ്ദേഹത്തിന്റെ ശരീരഭാരം എട്ട് കിലോ കുറഞ്ഞെന്നും കുടുംബം

ചിദംബരത്തിന്‍റെ ശരീരഭാരം കുറയുന്നു; ആരോഗ്യനിലയില്‍ ആശങ്കയെന്ന് കുടുംബം

തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയുമായി കുടുംബം. ചിദംബരത്തിന് ജയിലില്‍ നല്‍കുന്ന ചികിത്സയില്‍ തൃപ്തിയില്ലെന്നും അദ്ദേഹത്തിന്റെ ശരീരഭാരം എട്ട് കിലോ കുറഞ്ഞെന്നും കുടുംബം പറയുന്നു. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി കഴിഞ്ഞ ദിവസം നവംബര്‍ 27 വരെ നീട്ടിയിരുന്നു.

‘ചിദംബരത്തിന് നല്‍കുന്ന ചികിത്സയില്‍ സംതൃപ്തിയില്ല. അദ്ദേഹം കഷ്ടപ്പെടുകയാണ്. എത്രയും പെട്ടെന്ന് ഹൈദരാബാദിലുള്ള ഉദരരോഗ വിദഗ്ധന്‍ നാഗേശ്വര റെഡ്ഡിയുടെ ചികിത്സ ലഭ്യമാക്കണം. 2016 മുതല്‍ ചിദംബരത്തെ ചികിത്സിക്കുന്ന ഡോക്ടറാണ് അദ്ദേഹം’- ചിദംബരത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

വയറുവേദനയെ തുടര്‍ന്ന് ചിദംബരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്ക് ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോന്നു.

2017 മെയ് 15നാണ് ചിദംബരത്തിന് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് അനധികൃതമായി വിദേശ നിക്ഷേപം അനുവദിച്ചുവെന്നായിരുന്നു കേസ്. ഈ വര്‍ഷം ആഗസ്ത് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.