LiveTV

Live

National

ബി.ജെ.പി - ശിവസേന സഖ്യം തകര്‍ത്തത് അമിത് ഷാ: സഞ്ജയ് റാവത്ത്

അധികാരം പങ്കിടാന്‍ ശിവസേനയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ച് അമിത് ഷാ നരേന്ദ്ര മോദിയെ അറിയിച്ചില്ലെന്നും സഞ്ജയ് റാവത്ത്

ബി.ജെ.പി - ശിവസേന സഖ്യം തകര്‍ത്തത് അമിത് ഷാ: സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയില്‍ ബി.ജെ.പി - ശിവസേന സഖ്യം അസാധ്യമാക്കിയത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അധികാരം പങ്കിടാന്‍ ശിവസേനയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ച് അമിത് ഷാ നരേന്ദ്ര മോദിയെ അറിയിച്ചില്ലെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

"എല്ലാ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും നരേന്ദ്ര മോദി പറഞ്ഞത് ഫട്നാവിസ് ആയിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ്. അതേസമയം ഉദ്ധവ് താക്കറെ പറഞ്ഞത് അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്നാണ്. എന്തുകൊണ്ട് അമിത് ഷാ അപ്പോള്‍ നിശബ്ദനായി? ഇപ്പോള്‍ അദ്ദേഹം പറയുന്നത് മറ്റൊന്നാണ്"- സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.

സഖ്യമാകാം, മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് വിട്ടുകൊടുക്കില്ല; അമിത് ഷാ
Also Read

സഖ്യമാകാം, മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് വിട്ടുകൊടുക്കില്ല; അമിത് ഷാ

മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാമെന്ന് അമിത് ഷാ സമ്മതിച്ചിരുന്നുവെന്ന ഉദ്ധവ് താക്കറെയുടെ പരാമര്‍ശം അമിത് ഷാ തള്ളിയതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. 50:50 ഫോര്‍മുലയെ കുറിച്ച് അമിത് ഷാ മോദിയെ അറിയിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.