LiveTV

Live

National

‘കാവല്‍ക്കാരന്‍ കള്ളന്‍’ പ്രസ്താവന; രാഹുല്‍ ഗാന്ധിക്കെതിരെ കേസില്ല

ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് ഹരജി നല്‍കിയിരുന്നത്. 

‘കാവല്‍ക്കാരന്‍ കള്ളന്‍’ പ്രസ്താവന; രാഹുല്‍ ഗാന്ധിക്കെതിരെ കേസില്ല

കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന് നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജി തള്ളി. രാഹുല്‍ ഗാന്ധിക്കെതിരെ കേസില്ല. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് ഹരജി നല്‍കിയിരുന്നത്.

കോടതി പറഞ്ഞത് രാഹുൽ ഗാന്ധി തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രിം കോടതിയും നേരത്തെ വിമർശിച്ചിരുന്നു. അതേസമയം, രാഹുല്‍ മാപ്പു പറഞ്ഞെന്നും കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുലിനു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി വാദിച്ചിരുന്നു. മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയുടെ നിരുപാധിക ക്ഷമാപണം സ്വീകരിക്കുന്നതായും കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇതേസമയം, ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രാഹുലിന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി.