LiveTV

Live

National

ഫാത്തിമക്ക് നീതി വേണം; പ്രതിഷേധം വ്യാപകമാകുന്നു

അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്‍ ആണ് മരണത്തിന് കാരണമെന്ന് എഴുതി വെച്ച ഫോണിലെ കുറിപ്പും പിന്നീട് കണ്ടെത്തിയിരുന്നു

ഫാത്തിമക്ക് നീതി വേണം; പ്രതിഷേധം വ്യാപകമാകുന്നു

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യം ശക്തമാകുന്നു. ‘ജസ്റ്റിസ് ഫോർ ഫാത്തിമ’ ക്യാമ്പയിനുമായി സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് നിന്നും കൂടുതൽ പേർ രംഗത്തെത്തി. കേസില്‍ സമയബന്ധിതമായ അന്വേഷണം നടത്തണമെന്ന് ഡി.എം.കെ തലവൻ എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ ഇന്ത്യൻ കലാലയങ്ങളിൽ മുസ്‍ലിം വിദ്യാർഥികൾ നേരിടുന്ന വിവേചനത്തിന്റെ സൂചനയാണ് നൽകുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവെെസി എം.പി പറഞ്ഞു. ജാതി വിവേചനത്തെ തുടർന്ന് ഹെെദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയും, പായൽ തഡ്‍വിയും പിന്നോക്ക വിഭാഗങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിൽ രാജ്യത്തെ സർവകാലാശാലകൾ പരാജയപ്പെട്ടെന്ന് തെളിയിക്കുന്നതിന്റെ ഉദാഹരണങ്ങളാണെന്നും ഉവെെസി പറഞ്ഞു.

‘എന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല’; ചെന്നൈ ഐ.ഐ.ടിയില്‍ മരണപ്പെട്ട ഫാത്തിമയുടെ ഉമ്മ സജിത പറയുന്നു
Also Read

‘എന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല’; ചെന്നൈ ഐ.ഐ.ടിയില്‍ മരണപ്പെട്ട ഫാത്തിമയുടെ ഉമ്മ സജിത പറയുന്നു

വർഗീയ ഫാസിസ്റ്റ് ശക്തികളാണ് ഫാതിമ ലത്തീഫിന്റെ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. അതിനിടെ, കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നെെ ഐ.ഐ.ടി ഗവേഷക വിദ്യാർഥികളും ആലുംനിയും ചേർന്ന് പൊതുവേദി രൂപീകരിച്ചു. സോഷ്യൽ മീഡിയയിലും വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ഐ.ഐ.ടി ക്യാമ്പസിന് പുറമെ, വിവിധ സര്‍വകലാശാലകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ എം.എ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്‍ ആണ് മരണത്തിന് കാരണമെന്ന് എഴുതി വെച്ച ഫോണിലെ കുറിപ്പും പിന്നീട് കണ്ടെത്തിയിരുന്നു.