LiveTV

Live

National

ട്രെയിന്‍ തട്ടി നാല് എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

ട്രെയിന്‍ തട്ടി നാല് എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കോയമ്പത്തൂർ ഇരിക്കൂറിൽ നാല് വിദ്യാര്‍ഥികൾ ട്രെയിൻ തട്ടി മരിച്ചു. സുളൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.

ഇന്നലെ അർധരാത്രിയോടെയാണ് അപകടം. റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തിൽ പെട്ടത്. തമിഴ്നാട് സ്വദേശികളായ രാജ, രാജശേഖർ, ഗൗതം, കറുപ്പു സ്വാമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിശ്വേശ്വരൻ എന്ന വിദ്യാര്‍ഥിയെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈ - ആലപ്പുഴ എക്സ്പ്രസ് ഇടിച്ചാണ് അപകടം. ‌എങ്ങനെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് എന്നതിനെ കുറിച്ച് പോത്തന്നൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചു.