LiveTV

Live

National

എത്തുന്നു വിവാദനായകന്‍; റിപബ്ലിക് ദിനത്തിലെ ഇന്ത്യയുടെ മുഖ്യാഥിതിയായി

തീവ്ര വലതുപക്ഷ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനാണ് ജെയർ ബൊൾസൊനാരൊ.

എത്തുന്നു വിവാദനായകന്‍; റിപബ്ലിക് ദിനത്തിലെ ഇന്ത്യയുടെ മുഖ്യാഥിതിയായി

2020ലെ റിപബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാഥിതിയായി കൊണ്ടുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയർ ബൊൾസൊനാരൊ. പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ബ്രസീൽ സ്വീകരിച്ചതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. തീവ്ര വലതുപക്ഷ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനാണ് ജെയർ ബൊൾസൊനാരൊ.

എത്തുന്നു വിവാദനായകന്‍; റിപബ്ലിക് ദിനത്തിലെ ഇന്ത്യയുടെ മുഖ്യാഥിതിയായി

ബ്രസീല്‍ പ്രസിഡന്റിനൊപ്പം രാജ്യത്തെ പ്രമുഖ ബിസിനസ് സംഘവും ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം വിപുലമാക്കാനും ബ്രസീലില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയായി. കാർഷിക, വ്യാപാര മേഖലയിലെ സഹകരണവും, സാങ്കേതിക വിദ്യാ കെെമാറ്റത്തെ കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഫാത്തിമ തനിച്ചിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍: രണ്ട് അധ്യാപകരെ ചോദ്യംചെയ്തു 
Also Read

ഫാത്തിമ തനിച്ചിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍: രണ്ട് അധ്യാപകരെ ചോദ്യംചെയ്തു 

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന ജെയർ ബൊൾസൊനാരൊ, പല കുപ്രസിദ്ധമായ തീരുമാനങ്ങളുടെയും പേരില്‍ മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ വിമർശകരായ മാധ്യമപ്രവർത്തകരെ തടവിലാക്കിയ ബൊൽസൊനാരൊയുടെ നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

കൂടാതെ, ആമസോൺ കാടുകളിൽ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍, പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും കാര്യമായി ഇടപെടലുണ്ടാകാതിരിക്കുകയും, മറ്റു രാജ്യങ്ങളുടെ സഹായവാഗ്ദാനം തള്ളിക്കളയുകയും ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. ആമസോൺ കാടുകളിലെ വ്യവസായവത്കരണവും കാർഷിക ലോബിയുടെ താൽപര്യത്തിനായി മഴക്കാടുകൾ വെട്ടിത്തെളിച്ച് കൃഷിക്ക് ഉപയോഗിക്കുന്നതിനുള്ള തടസ്സം നീക്കിയതും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.