LiveTV

Live

National

ശിശു ക്ഷേമ ഉദ്യോഗസ്ഥയെ കസേരയെടുത്ത് അടിച്ചോടിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍

ആശ്രമത്തിലെ മാനേജ്മെന്റിന്റെ നിർദേശപ്രകാരം ഒരു കൂട്ടം വിദ്യാർഥികൾ തന്നെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥ ആരോപിച്ചു

ശിശു ക്ഷേമ ഉദ്യോഗസ്ഥയെ കസേരയെടുത്ത് അടിച്ചോടിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍

ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയില്‍ ഗാന്ധി സേവാ നികേതൻ ആശ്രമത്തിലെ വനിതാ ശിശു ക്ഷേമ ഉദ്യോഗസ്ഥയെ വിദ്യാര്‍ഥികള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആശ്രമത്തിലെ മാനേജ്മെന്റിന്റെ നിർദേശപ്രകാരം ഒരു കൂട്ടം വിദ്യാർഥികൾ തന്നെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥ ആരോപിച്ചു.

"ഞാൻ ഗാന്ധി സേവ നികേതൻ ആശ്രമത്തിൽ ജോലി ചെയ്യുന്നു. സ്ഥാപനത്തിന്റെ മാനേജർ എന്നെ മർദ്ദിക്കാനും അധിക്ഷേപിക്കാനും വിദ്യാർഥികളെ പ്രകോപിപ്പിച്ചു. അവര്‍ എന്നെ കസേരയെടുത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകാനാണ് ഞാൻ ഇവിടെ വന്നത്," - മര്‍ദനത്തിന് ഇരയായ ഉദ്യോഗസ്ഥ മമത ദുബെ പറഞ്ഞു. സംഭവം മുഴുവൻ ആശ്രമത്തിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആശ്രമത്തിലെ മാനേജ്മെന്റ് തന്നെ കുറച്ചു കാലമായി ബുദ്ധിമുട്ടിക്കുകയാണെന്ന് മമത പറഞ്ഞു. രണ്ട് ദിവസം മുമ്പ്, താൻ അകത്തുണ്ടായിരുന്നപ്പോൾ വാഷ്‌റൂമിന്റെ വാതിൽ പൂട്ടിയിരുന്നു. വിദ്യാർഥികളില്‍ ചിലരാണ് അത് ചെയ്തതെന്നും ദുബെ പറഞ്ഞു. "അധികാരികളോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ കുട്ടികൾക്ക് ഇഷ്ടമുള്ളത് അവര്‍ ചെയ്യുമെന്നാണ് മറുപടി നല്‍കിയത്. ഇതിന് രണ്ട് ദിവസത്തിന് ശേഷം താൻ ആശ്രമത്തില്‍ ചെന്നപ്പോഴാണ് കുട്ടികള്‍ കൂട്ടംചേര്‍ന്ന് മർദ്ദിച്ചതെന്നും മമത പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.