LiveTV

Live

National

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ ശരിയായ ദിശയിലെന്ന് ഉദ്ധവ് താക്കറെ

കോണ്‍ഗ്രസിനും എന്‍.സി.പിക്കും ശിവസേനയുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമമായ ഉറപ്പ് കൈവന്നിട്ടില്ല

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ ശരിയായ ദിശയിലെന്ന് ഉദ്ധവ് താക്കറെ

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ ശരിയായ ദിശയിലെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ബി.ജെ.പി ബന്ധം ഉപേക്ഷിച്ചതിനു ശേഷം കോണ്‍ഗ്രസുമായി മുംബെയില്‍ നടന്ന പ്രഥമ ചര്‍ച്ചക്കു ശേഷമാണ് ഉദ്ദവിന്‍റെ പ്രതികരണം.

കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള്ള ധാരണകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത സ്ഥിതിക്ക് ശിവസേനയുമായി നടന്നത് പ്രാഥമികമായ ചര്‍ച്ചകളാണെന്നാണ് നിഗമനം. കോണ്‍ഗ്രസിനും എന്‍.സി.പിക്കും ശിവസേനയുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമമായ ഉറപ്പ് കൈവന്നിട്ടില്ല. ബി.ജെ.പിയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന ശിവസേനയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ കുറിച്ച് ഉദ്ധവ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിശദീകരണം നല്‍കിയതായാണ് സൂചന. ശിവസേനയുമായി ഉണ്ടാക്കേണ്ട പൊതുമിനിമം പരിപാടികളുടെ കാര്യത്തില്‍ എന്‍.സി.പിയും കോണ്‍ഗ്രസും അന്തിമധാരണയില്‍ എത്തിയതിനു ശേഷമേ ശിവസേനയുമായുള്ള അന്തിമ ചര്‍ച്ചകള്‍ ആരംഭിക്കൂ. പ്രാഥമികമായി ശിവസേനയുമായി പങ്കുവെക്കേണ്ട വിവരങ്ങളാണ് ട്രൈഡന്റ് ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈമാറിയത്. അശോക് ചവാന്‍, ബാലാസാഹിബ് തൊറാത്ത്, മണികറാവു തക്കറെ എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചെത്തിയത്.

നാലു ദിവസത്തിനകം സര്‍ക്കാരുണ്ടാക്കുമെന്നാണ് എന്‍.സി.പി നേതാക്കള്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. എന്നാല്‍ ശിവസേനയേക്കാള്‍ രണ്ട് എം.എല്‍.എമാരുടെ മാത്രം കുറവുള്ള പാര്‍ട്ടി എന്ന നിലയില്‍ മുഖ്യമന്ത്രി പദവിയുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ചയുടെ ആവശ്യമില്ലെന്ന ചര്‍ച്ചയും എന്‍.സി.പിയില്‍ സജീവമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.