LiveTV

Live

National

കര്‍ണ്ണാടകയിലെ വിമത എം.എല്‍.എമാര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രിം കോടതി 

ഇത് ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ബി.എസ്. യേദ്യൂരപ്പ നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്

കര്‍ണ്ണാടകയിലെ വിമത എം.എല്‍.എമാര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രിം കോടതി 

കര്‍ണാടകയില്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. എന്നാല്‍ 2025 വരെ എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി. ഇതോടെ എംഎല്‍എമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. സഭാകാലാധി തീരുംവരെ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും രാജിവെച്ച എംഎല്‍മാരെ കര്‍ണാടക സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വിമത എംഎൽഎമാരുടെ അയോഗ്യത ശരിവെച്ചത്. ഭരണഘടന മൂല്യങ്ങൾ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ബാധകമാണ്. രാജിവെച്ചാലും കൂറുമാറ്റം നടന്നോയെന്ന് തീരുമാനിക്കാനുള്ള അധികാരം സ്പീക്കർക്കുണ്ട്. എന്നാൽ അയോഗ്യതയുടെ കാലപരിധി സംബന്ധിച്ച് തീരുമാനമെടുക്കാൻ സ്പീക്കർക്ക് അധികാരമില്ല. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് വരെ മാത്രമേ അയോഗ്യത നിലനിൽക്കൂവെന്നും ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അടുത്ത ഉപതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് വിലക്കിയ സ്പീക്കറുടെ നടപടി കോടതി റദ്ദാക്കി. കർണാടക ഉപതെരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കാനിരിക്കെയാണ് കോടതി വിധി.

കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാനില്ല; സഖ്യസര്‍ക്കാര്‍ വീഴാന്‍ കാരണം കോണ്‍ഗ്രസെന്ന് ജെ.ഡി.എസ്
Also Read

കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാനില്ല; സഖ്യസര്‍ക്കാര്‍ വീഴാന്‍ കാരണം കോണ്‍ഗ്രസെന്ന് ജെ.ഡി.എസ്

കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത; ഉടന്‍ തീരുമാനമുണ്ടാകുമെന്ന് സുപ്രീംകോടതി
Also Read

കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത; ഉടന്‍ തീരുമാനമുണ്ടാകുമെന്ന് സുപ്രീംകോടതി