LiveTV

Live

National

റഫാല്‍ കേസിലെ പുനപ്പരിശോധനാ ഹരജി തള്ളി

റഫാൽ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനപ്പരിശോധനാ ഹരജിയിലാണ് വിധി.

റഫാല്‍ കേസിലെ പുനപ്പരിശോധനാ ഹരജി തള്ളി

റഫാൽ കേസിൽ കേന്ദ്ര സർക്കാരിന് വീണ്ടും അനുകൂല വിധി. റഫാൽ ഇടപാട് സംബന്ധിച്ച് പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികൾ കഴിഞ്ഞ വർഷം തന്നെ കോടതി തള്ളിയിരുന്നു.

റഫാൽ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനപ്പരിശോധനാ ഹരജിയിലാണ് വിധി. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.

റഫാല്‍ യുദ്ധവിമാനം ഇന്ത്യ ഏറ്റുവാങ്ങി 
Also Read

റഫാല്‍ യുദ്ധവിമാനം ഇന്ത്യ ഏറ്റുവാങ്ങി 

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൌൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ‌ഭൂഷന്‍, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് എന്നിവരാണ് പുനപ്പരിശോധനാ ഹരജിയുമായി കോടതിയെ സമീപിച്ചത്.

ഹരജികളില്‍ കഴിഞ്ഞ മെയ് 10ന് വാദം പൂര്‍ത്തിയായി. ഫ്രാന്‍സിലെ ദസോ ഏവിയേഷന്‍ കമ്പനിയില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കാബിനറ്റ് സെക്യൂരിറ്റി കമ്മിറ്റിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടെന്നായിരുന്നു പരാതി.

ഒപ്പം രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ നടപടികളും കോടതി അവസാനിപ്പിച്ചു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന് നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് ഹരജി നല്‍കിയത്.