LiveTV

Live

National

ഫീസ് വർധനക്കെതിരെ സര്‍വകലാശാല സ്തംഭിപ്പിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികളുടെ സമരം

ഇന്ന് ചേരുന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ പുതിയ ഹോസ്റ്റൽ കരട് നിയമാവലി അംഗീകാരത്തിനായി വരാനിരിക്കെയാണ് സമരം ശക്തമാക്കി വിദ്യാർഥികൾ രംഗത്തെത്തുന്നത്

 ഫീസ് വർധനക്കെതിരെ സര്‍വകലാശാല സ്തംഭിപ്പിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികളുടെ സമരം

ജെ.എന്‍.യുവിലെ ഫീസ് വർധനക്കെതിരെ സര്‍വകലാശാല സ്തംഭിപ്പിച്ച് ഇ‌ന്ന് വിദ്യാര്‍ഥികളുടെ സമരം. ഇന്ന് ചേരുന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ പുതിയ ഹോസ്റ്റൽ കരട് നിയമാവലി അംഗീകാരത്തിനായി വരാനിരിക്കെയാണ് സമരം ശക്തമാക്കി വിദ്യാർഥികൾ രംഗത്തെത്തുന്നത്. അതിനിടെ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ സർവകശാല അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം.

‌ഫീസ് വർധന, രാത്രി സഞ്ചാര നിയന്ത്രണം, വസ്ത്രധാരണ നിയന്ത്രണം, സംവരണ അട്ടിമറി എന്നിവക്കിടയാക്കുന്നതാണ് പുതിയ ഹോസ്റ്റൽ കരട് നിയമാവലിയെന്നതാണ് വിദ്യാർഥികളുടെ ആരോപണം. ഇന്ന് ചേരുന്ന ‌വിസി അധ്യക്ഷനായ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ കരട് പരിഗണിച്ചേക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ ‌സമരം ശക്തമാക്കുന്നത്.

സർവകലാശാല പൂർണമായും സ്തംഭിപ്പിച്ചുള്ള സമരത്തിനാണ് ഇന്ന് വിദ്യാർഥികൾ ഒരുങ്ങുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റി ചേരാനനുവദിക്കില്ലെന്ന തീരുമാനത്തിലാണ് വിദ്യാര്‍ഥികള്‍. അതിനിടെ സമരക്കാർക്കെതിരെ സർവകലാശാല അധികൃതർ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം. അഡ്മിൻ ബ്ലോക്കിലെ ചുവരെഴുത്തുകളടക്കം നിയമലംഘനങ്ങളാണെന്നാണ് അധികൃതരുടെ പക്ഷം. അധികൃതർ ഇവയുടെ തെളിവെടുപ്പും നടത്തി.