LiveTV

Live

National

സഖ്യമാകാം, മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് വിട്ടുകൊടുക്കില്ല; അമിത് ഷാ

അന്ന് എതിര്‍ക്കാതിരുന്ന ശിവസേന ഇപ്പോൾ പുതിയ ആവശ്യങ്ങളുയർത്തുകയാണ്

സഖ്യമാകാം, മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് വിട്ടുകൊടുക്കില്ല; അമിത് ഷാ

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പ്രതിസന്ധികള്‍ തുടരവേ വിഷയത്തില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഫട്നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ തെരഞ്ഞെടുപ്പിന് മുമ്പ് ആരും എതിർത്തിരുന്നില്ലെന്നും മുഖ്യമന്ത്രി പദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം സ്വീകരിക്കാനാവുന്നതല്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന പൊതുയോഗങ്ങളിലെല്ലാം താനും പ്രധാനമന്ത്രിയും പറഞ്ഞത് ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് തന്നെയാണ്. അന്ന് എതിര്‍ക്കാതിരുന്ന ശിവസേന ഇപ്പോൾ പുതിയ ആവശ്യങ്ങളുയർത്തുകയാണ്.

സർക്കാർ രൂപീകരണത്തിന് ഇത്രയും സമയം, 18 ദിവസം രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും നൽകിയിട്ടില്ല. സർക്കാർ കാലാവധി കഴിഞ്ഞതോടെയാണ് ഗവർണർ കക്ഷികളെ ക്ഷണിച്ചത്. ശിവസേനക്കോ കോൺഗ്രസ്-എൻ.സി.പി സഖ്യത്തിനോ അവകാശം ഉന്നയിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം നടപ്പാക്കിയത്. ഏതെങ്കിലും പാർട്ടിക്ക് േകവലഭൂരിപക്ഷം ഉണ്ടാവുകയാണെങ്കിൽ അവർക്ക് ഗവർണറെ സമീപിക്കാമെന്നും അമിത് ഷാ പറഞ്ഞു.