LiveTV

Live

National

മഹാരാഷ്ട്ര; ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയില്‍

സർക്കാരുണ്ടാക്കാന്‍ മൂന്ന് ദിവസം കൂടി വേണമെന്ന ആവശ്യം നിഷേധിച്ച മഹാരാഷ്ട്ര ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയിൽ.

മഹാരാഷ്ട്ര; ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയില്‍

സർക്കാരുണ്ടാക്കാന്‍ മൂന്ന് ദിവസം കൂടി വേണമെന്ന ആവശ്യം നിഷേധിച്ച മഹാരാഷ്ട്ര ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയിൽ. ഗവർണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്നും ഇന്ന് തന്നെ വാദം കേൾക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. കേസ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കി.

ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധവും ഏകപക്ഷീയവുമാണെന്നും സർക്കാറുണ്ടാക്കാൻ സമയം നിഷേധിച്ച ഗവർണറുടെ തീരുമാനം റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. അവധി ദിനമായതിനാല്‍ ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഹരജി ഫയലില്‍ സ്വീകരിച്ചെങ്കിലും ഇന്ന് കേസ് പരിഗണിക്കാനാവില്ലെന്ന് രജിസ്ട്രി അഭിഭാഷകരെ അറിയിക്കുകയായിരുന്നു.

ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകേണ്ടത് നിയമസഭയിലാണെന്ന് നേരത്തെയുള്ള സുപ്രീംകോടതി വിധി കൂടി കൂട്ടിച്ചേര്‍ത്താണ് ശിവസേനയുടെ ഹരജി. ബി.ജെ.പിക്ക് കുതിരക്കച്ചവടത്തിന് അവസരം നൽകുന്ന സമീപനമാണ് ഗവർണർ സ്വീകരിച്ചത് എന്നും ശിവസേന ഹരജിയില്‍ പറയുന്നു. ശിവസേന നല്‍കിയ ഹരജിയുടെ പകര്‍പ്പ് ലഭിച്ചില്ലെന്നും ഇത് ലഭിച്ചാലേ നിലപാട് വ്യക്തമാക്കാനാകൂവെന്ന് സുപ്രീം കോടതിയിലെ മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അഭിഭാഷകന്‍ നിഷാന്ത് കഠ്നേഷ്വര്‍ പറഞ്ഞു.