LiveTV

Live

National

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനുള്ള ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ റിപ്പോർട്ട് നൽകിയിരുന്നു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയിരുന്നു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലായിലാണ് രാഷ്ട്രപതിയുടെ തീരുമാനം.

രാഷ്ട്രപതി ഭരണത്തിനു തീരുമാനമായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേരത്തേ ശിവസേന പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ എന്‍.സി.പിക്ക് സമയം നല്‍കിയിരുന്നത്. ഇതു തെറ്റിച്ചാണ് ബി.ജെ.പിക്ക് അനുകൂലമാകും വിധം ഗവര്‍ണറുടെ ശിപാര്‍ശ. ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞാണ് ശിവസേന എന്‍.സി.പിയുമായി കൂട്ടുചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിച്ചിരുന്നത്.

മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ എന്നിവരുമായി വൈകിട്ട് അഞ്ചിന് എൻസിപി നേതാക്കൾ ചർച്ച നടത്തും. ദക്ഷിണ മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിലാണ് യോഗം. അന്തിമ തീരുമാനത്തിന് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെ എൻസിപി കോർ കമ്മിറ്റി ചുമതലപ്പെടുത്തി.

അതേസമയം, സർക്കാർ രൂപീകരണത്തിനു ഗവർണർ കൂടുതൽ സമയം നൽകിയില്ലെന്നു കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ബി.ജെ.പിക്ക് 48 മണിക്കൂർ സമയമാണ് അനുവദിച്ചത്. എന്നാൽ ശിവസേനയ്ക്ക് 24 മണിക്കൂർ മാത്രമാണ് അനുവദിച്ചതെന്നും ഗവർണറുടെ നടപടി വിവേചനപരമാണെന്നും ശിവസേന ഹർജിയിൽ ആരോപിക്കുന്നു.

ഗവര്‍ണറുടെ നടപടി തെറ്റെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭരണഘടനയെ അവഹേളിേക്കുന്ന തീരുമാനമാണെന്നും കോണ്‍ഗ്രസ്. അതേ സമയം കോണ്‍ഗ്രസും എന്‍.സി.പിയുമായും ചര്‍ച്ച തുടരുമെന്ന് ശിവസേന അറിയിച്ചു.