LiveTV

Live

National

അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന പരാമര്‍ശം: ഉവൈസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പരാതി

അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന പരാമര്‍ശം: ഉവൈസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പരാതി

ബാബരി വിധിക്ക് പിന്നാലെ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ എ.ഐ.എം.ഐ.എം നേതാവ് തലവന്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരെ പരാതി. ഉവൈസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പവന്‍ കുമാറാണ് പരാതി നല്‍കിയത്. ഭോപ്പാലിലെ ജഹാംഗിരാബാദ് പോലീസ് സ്റ്റേഷനിലാണ് പവന്‍ കുമാര്‍ പരാതി നല്‍കിയത്.

അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന് അസദുദ്ദീന്‍ ഉവൈസി
Also Read

അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന് അസദുദ്ദീന്‍ ഉവൈസി

തര്‍ക്കഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ഉവൈസി പറഞ്ഞതിങ്ങനെയായിരുന്നു- 'മുസ്‌ലിംകള്‍ ദരിദ്രരാണ്. പക്ഷേ 5 ഏക്കര്‍ സ്ഥലം വാങ്ങാനും പള്ളി പണിയാനും ഞങ്ങള്‍ക്ക് പണം ശേഖരിക്കാന്‍ കഴിയും. ദാനം ഞങ്ങള്‍ക്ക് ആവശ്യമില്ല, അഞ്ചേക്കര്‍ ഭൂമിക്ക് വേണ്ടിയായിരുന്നില്ല പോരാട്ടം. മറിച്ച് നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടിയത്’.

“ബാബരി പള്ളി നിയമവിരുദ്ധമായിരുന്നുവെങ്കില്‍ പിന്നെ അദ്വാനിക്കെതിരെ കേസെടുത്തതെന്തിന്?” ഉവൈസി
Also Read

“ബാബരി പള്ളി നിയമവിരുദ്ധമായിരുന്നുവെങ്കില്‍ പിന്നെ അദ്വാനിക്കെതിരെ കേസെടുത്തതെന്തിന്?” ഉവൈസി

പ്രകോപനപരമായ പരാമര്‍ശമാണ് ഉവൈസി നടത്തിയതെന്നാണ് അഭിഭാഷകന്‍റെ പരാതി. ഉവൈസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ആവശ്യം.