LiveTV

Live

National

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ ഉദ്ധവ് താക്കറെ ?

ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ശിവസേന നേതാക്കള്‍ വൈകീട്ട് ഗവര്‍ണറെ കാണും.

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ ഉദ്ധവ് താക്കറെ ?

ബി.ജെ.പി പിന്‍മാറിയതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കവുമായി ശിവസേന. എന്‍.സി.പിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ശിവസേനയുടെ ശ്രമം. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ശിവസേന നേതാക്കള്‍ വൈകീട്ട് ഗവര്‍ണറെ കാണും.

ഭൂരിപക്ഷം കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയെ പിന്തുണക്കണമെന്ന് ഹൈക്കമാന്റുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് സൂചന. ശിവസേന തലവന്‍ ഉദ്ദവ് താക്കറെയും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും കൂടിക്കാഴ്ച നടത്തി. ആദിത്യ താക്കറെക്ക് ഭരണപരിചയമില്ലാത്തതിനാല്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ട്.