LiveTV

Live

National

സമവായത്തിനില്ലെന്ന് വിദ്യാര്‍ഥികള്‍; ജെ.എന്‍.യുവില്‍ സമരം ശക്തമാകും

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും സമരം തുടങ്ങി

സമവായത്തിനില്ലെന്ന് വിദ്യാര്‍ഥികള്‍; ജെ.എന്‍.യുവില്‍ സമരം ശക്തമാകും

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം രൂക്ഷമാകുന്നു. ഫീസ് വര്‍ധനവിലും ഏകപക്ഷീയമായി ഡ്രസ് കോഡ് കൊണ്ടുവന്നതിലും പ്രതിഷേധിച്ച് ഏതാനും ദിവസങ്ങളായി വിദ്യാര്‍ഥികള്‍ നടത്തി വന്നിരുന്ന സമരം ഇന്ന് ശക്തമാവുകയായിരുന്നു.

സമരം കനത്തതോടെ ക്യാമ്പസിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാല്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തുപോകാനാവാതെ ക്യാമ്പസില്‍ കുടുങ്ങി. ഏഴ് മണിക്കൂറിന് ശേഷമാണ് ഇവര്‍ക്ക് ക്യാമ്പസില്‍ നിന്ന് പുറത്തിറങ്ങാനായത്.

സമവായത്തിനില്ലെന്ന് വിദ്യാര്‍ഥികള്‍; ജെ.എന്‍.യുവില്‍ സമരം ശക്തമാകും

തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി യൂണിയനുമായി പോലും ആലോചിക്കാതെ ഹോസ്റ്റല്‍ ഫീസ് കൂത്തനെ കൂട്ടിയതിനെതിരെയും ഡ്രസ് കോഡ് കൊണ്ടുവരുന്നതിനരേയുമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ദിവസങ്ങളായി നടന്നു വരുന്ന വിദ്യാർഥി പ്രതിഷേധത്തെ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന അഡമിനെതിരായ വിദ്യാർഥിരോഷം ഇന്ന് ശക്തമാവുകയായിരുന്നു.

പ്രശ്നത്തിൽ ഇടപെട്ട് വെെസ് ചാൻസലർ വിദ്യാർഥികളുമായി സംസാരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും, യാതൊരു സമവായത്തിനും ഒരുക്കമല്ലെന്നും വിദ്യാർഥികൾ പറഞ്ഞു. വി.സിയും അഡ്മിനും സഹകരിക്കാത്ത പക്ഷം പുതിയ സമരമാര്‍ഗങ്ങളിലേക്ക് കടക്കുമെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

ക്യാമ്പസിനകത്ത് പൊലീസും സി.ആര്‍.പി.എഫുമാണ് വിദ്യാര്‍ഥികളെ നേരിടുന്നത്. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പെൺകുട്ടികൾ ഉൾപ്പടെയുള്ളവരെ പൊലീസ് മർദ്ദിച്ചതായും വിദ്യാർഥികൾ ആരോപിച്ചു. അതിനിടെ, വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും സമരം തുടങ്ങി.