LiveTV

Live

National

ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു

ചുഴലികാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ഇന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആകാശ നിരീക്ഷണം നടത്തും.

ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു

കനത്ത നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി നാശം വിതച്ച കാറ്റില്‍ 13 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 21 ല​ക്ഷം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ഒഡിഷയും കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. അടുത്ത പന്ത്രണ്ട് മണിക്കൂറിനകം കാറ്റിന്റെ തീവ്രത ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബുൾബുൾ ബംഗാൾ തീരം വിട്ടതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ച ആളുകൾ തിരിച്ച് വീടുകളിലേക്ക് മടങ്ങി തുടങ്ങി. വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

മമതാ ബാനര്‍ജിയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയതായി അറിയിച്ചു. ചുഴലികാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ഇന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആകാശ നിരീക്ഷണം നടത്തും. ബംഗാളിന്‍റെ തീരപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. പശ്ചിമ ബംഗാളിൽ 110-120 കി. മീ വേഗത്തിലാണ് കാറ്റ് വീശിയത്. സാഗർ ദ്വീപ്, കിഴക്കൻ മിഡ്നാപ്പുർ എന്നിവിടങ്ങളിലാണ് കനത്ത നഷ്ടമുണ്ടായത്. മഴയും കാറ്റും ശക്തമായതിനെ തുടർന്ന് ബംഗാളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊൽക്കത്തയിലും കനത്ത മഴ തുടരുകയാണ്.

ചുഴലിക്കാറ്റ് മൂലം സുന്ദര്‍ബെന്‍ മേഖലയില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. 55000 വളണ്ടിയര്‍മാരെ പ്രദേശത്ത് വിന്യസിച്ചു. അടച്ചിട്ട കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തികൊണ്ടിരിക്കുകയാണ് തുറമുഖവും അടച്ചിട്ടു. ബംഗ്ലാദേശിലെ തുറമുഖങ്ങളും ചിറ്റഗോങ് എയര്‍പോര്‍ട്ടും അടച്ചിട്ടിരിക്കുകയാണ്.