LiveTV

Live

National

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് ബി.ജെ.പി പിന്മാറി

ശിവസേന മഹാരാഷ്ട്രയിലെ ജനവിധിയെ അപമാനിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് ബി.ജെ.പി പിന്മാറി

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് ബി.ജെ.പി പിന്മാറി. ദേവേന്ദ്ര ഫട്നാവിസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് തീരുമാനം അറിയിച്ചു. ബി.ജെ.പി കോര്‍ കമ്മറ്റിക്ക് ശേഷമാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. ശിവസേന മഹാരാഷ്ട്രയിലെ ജനവിധിയെ അപമാനിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേസന വ്യക്തമാക്കി. കോണ്‍ഗ്രസ് സംസ്ഥാന വിരുദ്ധമായ പാര്‍ട്ടിയല്ല, ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് സ്വാഗതാര്‍ഹമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയെ ക്ഷണിച്ചിരുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബി.ജെ.പി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്‌നവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത്. 288 അംഗ നിയമസഭയില്‍ 105 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായത്.

ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.