LiveTV

Live

National

ഏകീകൃത സിവില്‍ കോഡിന് സമയമായെന്ന് രാജ്‌നാഥ് സിങ്

ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

ഏകീകൃത സിവില്‍ കോഡിന് സമയമായെന്ന് രാജ്‌നാഥ് സിങ്

ബാബരി ഭൂമി തര്‍ക്ക കേസിലെ വിധിക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡിന് സമയമായെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ പറ്റിയ സമയം ഇതാണെന്ന് രാജ്‌നാഥ് സിങ് മാധ്യമപ്രവര്‍‍ത്തകരോട് പറഞ്ഞു. ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നവംബര്‍ 15 ന് വാദം കേള്‍ക്കും.