LiveTV

Live

National

‘എല്ലാം നീതിയല്ല എല്ലാം രാഷ്ട്രീയമാണ്’; തുഷാര്‍ ഗാന്ധി

‘ഗാന്ധി വധക്കേസ് ഇപ്പോഴാണ് കോടതി പരിഗണിക്കുന്നതെങ്കില്‍ നാഥൂറാം ഗോഡ്സെ ദേശസ്നേഹിയാകുമായിരുന്നു’

‘എല്ലാം നീതിയല്ല എല്ലാം രാഷ്ട്രീയമാണ്’; തുഷാര്‍ ഗാന്ധി

ഗാന്ധി വധക്കേസ് ഇപ്പോഴാണ് കോടതി പരിഗണിക്കുന്നതെങ്കില്‍ നാഥൂറാം ഗോഡ്സെ ദേശസ്നേഹിയാകുമായിരുന്നുവെന്ന് മഹാത്മാഗാന്ധിയുടെ പൌത്രന്‍ തുഷാര്‍ ഗാന്ധി‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച അയോദ്ധ്യാ ഭൂമി തര്‍ക്ക കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്ഥാനവ. എന്നിരുന്നാലും, വിധി അംഗീകരിക്കുകയും അത് പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘വിശ്വാസത്തിന്‍റെ പേരിലുള്ള കുറ്റകൃതമെന്ന എന്ന പുതിയ വിഭാഗം നീതിന്യായ വ്യവസ്ഥയിൽ ചേർത്തിട്ടുണ്ടെ’ന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ‘എല്ലാം നീതിയല്ല എല്ലാം രാഷ്ട്രീയമാണെ’ന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്‍റേതാണ് ഐകകണ്ഠ്യേനയുള്ള വിധി. 1992-ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൌണ്ട് ഭൂമിക്ക് പകരമായി പള്ളി നിർമിക്കാൻ മുസ്‍ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി വിധിച്ചു. അലഹബാദ് കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിന്മേലുള്ള അന്തിമ വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.