LiveTV

Live

National

ബാബരി മസ്ജിദ് വിധി വന്ന ശേഷം എല്ലാവരും ഐക്യം കാത്തു സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി

വിധി ആരുടെയും വിജയമോ പരാജയമോ അല്ല

ബാബരി മസ്ജിദ് വിധി വന്ന ശേഷം എല്ലാവരും ഐക്യം കാത്തു സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി

ബാബരി മസ്ജിദ് വിധി വന്ന ശേഷം എല്ലാവരും ഐക്യം കാത്തു സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ആരുടെയും വിജയമോ പരാജയമോ അല്ല. രാജ്യത്തിന്റെ ശാന്തിയുടെയും ഐക്യത്തിന്റെയും നന്മയുടെയും വിജയമാണ് വിധിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബാബരി ഭൂമി കേസില്‍ രാവിലെ 10.30 ഓടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കി യിരിക്കുകയാണ്. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറയുന്നത്.