LiveTV

Live

National

‘ബാബരി വിധിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ സര്‍ക്കാറിന് ആവില്ല’

ഇന്ന് രാവിലെ പത്തരക്ക് ബാബരി കേസിലെ അന്തിമ വിധി സുപ്രീംകോടതി പുറപ്പെടുവിക്കും.

‘ബാബരി വിധിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ സര്‍ക്കാറിന് ആവില്ല’

സുപ്രധാനമായ ബാബരി മസ്ജിദ് വിധി പുറത്ത് വരാനിരിക്കെ, അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ പത്തരക്ക് ബാബരി കേസിലെ അന്തിമ വിധി സുപ്രീംകോടതി പുറപ്പെടുവിക്കും.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് വേണ്ട നിയമനിര്‍മാണം ഉണ്ടാക്കാന്‍ തങ്ങള്‍ നേരത്തെ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും അതിന് നേരെ മുഖം തിരിക്കുകയായിരുന്നു സര്‍ക്കാര്‍. ഇന്ന് വിധി വരാനിരിക്കെ, അത് ക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമാണങ്കില്‍ അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നുമാണ് താക്കറെ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തുല്യമായ അധികാര പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ടുള്ള തര്‍ക്കം തുടരുന്നതിനാല്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി - ശിവസേന സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ശിവസേന പ്രതിഷേധം തുടരുകയാണ്. നിയമസഭയുടെ കാലാവധി ഈ മാസം 13ന് അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കഴിഞ്ഞ ദിവസം രാജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.