LiveTV

Live

National

“ഞങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയിട്ട് അഞ്ച് ഏക്കര്‍ തരുന്നത് എന്ത് നീതി”; പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി

ഞങ്ങള്‍ക്ക് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നും എ.എന്‍.ഐയോട് അദ്ദേഹം പറഞ്ഞു

“ഞങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയിട്ട് അഞ്ച് ഏക്കര്‍ തരുന്നത് എന്ത് നീതി”; പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി

അയോധ്യക്കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധവുമായി ഓള്‍ ഇന്ത്യാ മുസ്‌ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി. സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ബാബരി മസ്‍ജിദിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നും എ.എന്‍.ഐയോട് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയിട്ടാണ് പകരം അഞ്ച് ഏക്കര്‍ ഇപ്പോള്‍ തരുന്നതെന്നും ഇത് എവിടുത്തെ നീതിയാണെന്നും കമാല്‍ ഫാറൂഖി ചോദിച്ചു.