LiveTV

Live

National

വിധി പ്രഖ്യാപിക്കുന്നത് ഈ അഞ്ച് പേര്‍

മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ വരുന്ന തര്‍ക്ക ഭൂമി മൂന്നായി വീതിക്കാനായിരുന്നു അലഹബാദ് ഹെെകോടതിയുടെ വിധി

വിധി പ്രഖ്യാപിക്കുന്നത് ഈ അഞ്ച് പേര്‍

ഏറെ കാലത്തെ കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം ബാബരി മസ്ജിദ് വിധിക്കായി രാജ്യം കാതോര്‍ക്കുമ്പോള്‍, വിധി പുറപ്പെടുവിക്കുന്നത് അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ച്. വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

15 വര്‍ഷം കൊണ്ട് ഒന്‍പത് മാസത്തോളം വാദം കേട്ട ശേഷം പുറപ്പെടുവിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ കക്ഷികളായ നിര്‍മോഹി അഖാഡ, റാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ വരുന്ന തര്‍ക്ക ഭൂമി മൂന്നായി വീതിക്കാനായിരുന്നു അലഹബാദ് ഹെെകോടതിയുടെ വിധി. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ബാബരി കേസ് അന്ത്യത്തോട് അടുക്കുമ്പോള്‍, സുപ്രീംകോടതിയില്‍ വിധി പ്രഖ്യാപിക്കുന്നത് ഈ അഞ്ച് ജഡ്ജിമാരാണ്.

ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക്; മുസ്‍ലിംകള്‍ക്ക് പകരം ഭൂമി- LIVE Updates 
Also Read

ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക്; മുസ്‍ലിംകള്‍ക്ക് പകരം ഭൂമി- LIVE Updates 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ഒക്ടോബര്‍ 2018ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ രഞ്ജന്‍ ഗൊഗോയ് വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ്.

വിധി പ്രഖ്യാപിക്കുന്നത് ഈ അഞ്ച് പേര്‍

1954 നവംബര്‍ 18ന് ജനനം. 1978ല്‍ അഭിഭാഷകനായി എന്‍‍‍റോള്‍ ചെയ്തു. ഗുവാഹതി ഹൈകോടതിയില്‍ അഭിഭാഷകനായിരിക്കെ, 2001 ഫെബ്രുവരി 28ന് ഗുവാഹതി ഹൈകോടതി സ്ഥിരം ജഡ്ജിയായി നിയമിതനായി. 2010ല്‍ പഞ്ചാബ് - ഹരിയാന ഹൈകോടതിയിലേക്ക് സ്ഥലം മാറ്റം. 2011ല്‍ ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.

രാജ്യത്തെ സുരക്ഷ സംബന്ധിച്ച്, ബാബരി വിധിക്ക് മുന്നോടിയായി നവംബര്‍ എട്ടിന് ഉത്തര്‍പ്രദേശിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നവംബര്‍ 17ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങാനിരിക്കുകയാണ് രഞ്ജന്‍ ഗൊഗോയ്.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

വിധി പ്രഖ്യാപിക്കുന്നത് ഈ അഞ്ച് പേര്‍

രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന ഒഴിവിലേക്ക് അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജ്. 2000ല്‍ ബോംബെ ഹൈകോടതി അഡീഷനല്‍ ജഡ്ജിയായി ചുമതലയേറ്റു. തുടര്‍ന്ന് മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013ലാണ് സുപ്രീംകോടതിയിലെത്തുന്നത്.

പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ബോബ്‌ഡെ, 2021 ഏപ്രില്‍ 23 വരെ, ഒരു വര്‍ഷവും 5 മാസവും തല്‍സ്ഥാനത്ത് തുടരും.

ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂഡ്

ഹവാര്‍ഡില്‍ നിന്നുള്ള ബിരുധതാരിയായ ഡി.വൈ ചന്ദ്രചൂഡ് 2016ല്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ കാലത്ത് സുപ്രീംകോടതി ജഡ്ജിയായി. അലഹബാദ്, ബോംബെ ഹൈകോടതികളില്‍ ചുമതലകള്‍ വഹിച്ചു. അഡല്‍ട്രി പോലുള്ള പല നിര്‍ണായക വിധികളും പുറപ്പെടുവിച്ച് ശ്രദ്ധേയനാണ് ജസ്റ്റിസ് ചന്ദ്രചൂഡ്.

വിധി പ്രഖ്യാപിക്കുന്നത് ഈ അഞ്ച് പേര്‍

ജസ്റ്റിസ് അബ്ദുല്‍ നസീര്‍

കര്‍ണാടക ഹൈകോടതിയിലെ രണ്ട് പതിറ്റാണ്ട് നീണ്ട പ്രാക്ടീസിന് ശേഷം 2003ല്‍ അഡീഷനല്‍ ജഡ്ജിയായി. 2017ല്‍ സുപ്രീം കോടതിയിലേക്ക്. സുപ്രസിദ്ധമായ മുത്തലാഖ് വിധിയുമായി ബന്ധപ്പെട്ട ബെഞ്ചിന്റെ ഭാഗമായിരുന്നു.

വിധി പ്രഖ്യാപിക്കുന്നത് ഈ അഞ്ച് പേര്‍

ജസ്റ്റിസ് അശോക് ഭൂഷണ്‍

അലഹബാദ് ഹൈകോടയില്‍ 1979ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 2001ല്‍ ഹൈകോടതി ജഡ്ജിയായി നിയമിതനായി. 2014ല്‍ കേരള ഹൈകോടതിയിലെത്തിയ അശോക് ഭൂഷണ്‍, കുറച്ച് മാസം ആക്ടിങ് ചീഫ് ജസ്റ്റിസായും തുടര്‍ന്ന് ചീഫ് ജസ്റ്റിസായും നിയമിതനായി. 2016ല്‍ സുപ്രീംകോടതിയിലെത്തി.

വിധി പ്രഖ്യാപിക്കുന്നത് ഈ അഞ്ച് പേര്‍