LiveTV

Live

National

ബാബരി കേസിലെ വിധി; രാജ്യത്ത് സുരക്ഷ വര്‍ധിപ്പിച്ചു

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇന്‍റലിജന്‍സ് മേധാവി അരവിന്ദ് കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സുരക്ഷ വിലയിരുത്തല്‍ നടത്തി

ബാബരി കേസിലെ വിധി; രാജ്യത്ത് സുരക്ഷ വര്‍ധിപ്പിച്ചു

ബാബരി കേസിലെ വിധി പ്രഖ്യാപനത്തിന്‍റെ പശ്ചാതലത്തില്‍ രാജ്യത്ത് സുരക്ഷ വര്‍ധിപ്പിച്ചു. അയോധ്യയില്‍ അര്‍ധസൈനീക വിഭാഗത്തെ അടക്കം വിന്യസിച്ചുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്ന് സുരക്ഷ വിലയിരുത്തിയിരുന്നു. ബാബ രാംദേവ്, സ്വാമി പരമാത്മാനന്ദ് അടക്കമുള്ളവര്‍ ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ രാത്രിയോടെയാണ് ബാബരികേസിലെ വിധി എപ്പോള്‍ പുറപ്പെടുവിക്കുമെന്ന കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് വ്യക്തതയുണ്ടായത്. പിന്നാലെ രാജ്യതലസ്ഥാനത്തെയും ഉത്തര്‍പ്രദേശ് അടക്കമുള്ളിടങ്ങളിലും ഏര്‍പ്പെടുത്തിയ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം ഉന്നതകേന്ദ്രങ്ങളില്‍ നിന്ന് നല്‍കി. ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്നെ യുപിയിലെ സുരക്ഷ നേരിട്ട് വിലയിരുത്തിയിരുന്നു.

രാവിലെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ ഉന്നത തലയോഗം ചേര്‍ന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇന്‍റലിജന്‍സ് മേധാവി അരവിന്ദ് കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സുരക്ഷ വിലയിരുത്തല്‍ നടത്തി. സുരക്ഷയുടെ ഭാഗമായി ഉത്തര്‍പ്രദേശില്‍ മുഴുവന്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. അയോധ്യയില്‍ തന്നെ നിലവില്‍ ഉള്ളതിന് പുറമെ നാലായിരംഅര്‍ധസൈനീക വിഭാഗത്തെയും മുപ്പത് ബോബ് സ്ക്വാഡിനെയും കൂടി സുരക്ഷക്കായി അധികമായി നിയോഗിച്ചു. . പഴുതടച്ചുള്ല സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി വിവിധിയിടങ്ങളില്‍ വ്യോമനിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. എഡിജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെയാണ് അയോധ്യയിലെ സുരക്ഷക്കായി ആഭ്യന്തരമന്ത്രാലയം നിയോഗിച്ചത്.

രാജ്യത്തെ തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഡല്‍ഹിയില്‍ വിധി വന്ന പശ്ചാത്തലത്തില്‍ പലയിടങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജുമാ മസ്ജിദ്, ഓള്‍ഡ് ഡല്‍ഹി തുടങ്ങിയിള്ളടങ്ങളില്‍ ആണ് സുരക്ഷ വര്‍ധിപ്പിച്ചത്. പ്രശ്ന സാധ്യത പ്രദേശങ്ങളില്‍ പോലീസ് പട്രോളിങ് നടത്തി. ഡല്‍ഹി, യു.പി, ജമ്മു കശ്മീര്‍, കര്‍ണ്ണാടക അടക്കമുള്ളിടങ്ങളില്‍ മുഴുവന്‍ വിദ്യാഭ്യാസസ്ഥപാനങ്ങള്‍ക്കും സുരക്ഷയുടെ ഭാഗമായി അവധി പ്രഖ്യാപിച്ചു. വിധി പ്രഖ്യാപനത്തിന്‍റെ ഭാഗമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് സെഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിരുന്നത്.