LiveTV

Live

National

വിധിക്ക് പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ യോഗം

ഞായറാഴ്ച്ച ചേരാനിരുന്ന യോഗമാണ് വിധിക്ക് തൊട്ട് ശേഷം വിളിച്ചു കൂട്ടിയത്

വിധിക്ക് പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ യോഗം

ബാബരി വിധിക്ക് പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ യോഗങ്ങള്‍ക്ക് തുടക്കമായി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സ്ഥിരം - പ്രത്യേക സമിതി അംഗങ്ങളുടെ മീറ്റിംഗ് സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്നു.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സ്വീകരിക്കേണ്ട പാര്‍ട്ടി നയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യേക യോഗം ചേര്‍ന്നിരിക്കുന്നതെന്നാണ് സംഘടനാകാര്യ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

ഞായറാഴ്ച്ച ചേരാനിരുന്ന യോഗമാണ് വിധിക്ക് തൊട്ട് ശേഷം വിളിച്ചു കൂട്ടിയത്. ഭാവി കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നത നയ രൂപീകരണ ബോഡിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തീരുമാനിക്കുന്നതാണ്.