LiveTV

Live

National

മഹാരാഷ്ട്രയില്‍ സർക്കാരുണ്ടാക്കാൻ ബി.ജെ.പിയെ ക്ഷണിച്ച് ഗവർണർ 

റ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബി.ജെ.പി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്‌നവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത്.

മഹാരാഷ്ട്രയില്‍ സർക്കാരുണ്ടാക്കാൻ ബി.ജെ.പിയെ ക്ഷണിച്ച് ഗവർണർ 

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി.ജെ.പിയെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബി.ജെ.പി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്‌നവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത്.

288 അംഗ നിയമസഭയില്‍ 105 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായത്. ശിവസേനയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ടു കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയിരുന്നു.

ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.