LiveTV

Live

National

ഇന്ത്യാ-പാക് സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന്

പഞ്ചാബിലെ ഗുരുദാസ് പൂരിലെ ദേരാ ബാബാ നാനാക്കിലെ ചെക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

 ഇന്ത്യാ-പാക് സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന്

ഇന്ത്യയിലെയും പാകിസ്താനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ കോറിഡോറിന്റെ ഉദ്ഘാടനം ഇന്ന്. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ദേരാ ബാബാ നാനാക്കിലെ ചെക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഗുരുനാനാക്കിന്റെ 550ആം ജയന്തി ദിനത്തിലാണ് ഇരുരാജ്യത്തെയും സിഖ് മത വിശ്വാസികള്‍ക്കായി കര്‍ത്താര്‍പൂര്‍ കോറിഡോര്‍ സമര്‍പ്പിക്കപ്പെടുന്നത്.

കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ തീര്‍ഥയാത്ര നടത്തുന്ന ഇന്ത്യക്കാരില്‍ നിന്നും ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് പാകിസ്താന്‍
Also Read

കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ തീര്‍ഥയാത്ര നടത്തുന്ന ഇന്ത്യക്കാരില്‍ നിന്നും ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് പാകിസ്താന്‍

ഇരുരാജ്യങ്ങളിലെയും സിഖ് മത വിശ്വാസികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമം. ‌തീര്‍ഥാടനം ഇനി എളുപ്പമാകും. പാസ്പോര്‍ട് കൈവശമുണ്ടെങ്കില്‍ കോറിഡോര്‍ വഴി ഇന്ത്യയിലെ സിഖ് തീര്‍ത്താടകര്‍ക്ക് ഗുരുനാനാക്ക് അന്ത്യ വിശ്രമം കൊള്ളുന്ന പാകിസ്താനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയില്‍ വര്‍ഷത്തില്‍ ഏപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നാ‌ണിത്. പാക് തീര്‍ത്ഥാടകര്‍ക്ക് തിരിച്ച് ‌ഇന്ത്യയിലെ ഗുരുദാസ് പൂര്‍ ദേരാബാബാ നാനാക്ക് ഗുരുദ്വാരയും സന്ദർശിക്കാനാകും.‌ അയ്യായിരം പേര്‍ക്ക് പ്രതിദിനം ഇതുവഴി പോകാനാകും. പഞ്ചാബ് ഗുരുദാസ്പൂരിലെ ദേരാ ബാബാ നാനാക്ക് ഇന്‍റഗ്രേറ്റഡ് ചെക്പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതോടെ കോറിഡോര്‍ തീര്‍ത്താടകര്‍ക്കായി തുറന്നുകൊടുക്കും. ഉദ്ഘാടനത്തിന് മുന്‍പായി സുല്‍ത്താന്‍ പൂര്‍ ലോധിയിലെ ബേർ സാഹിബ് ഗുരുദ്വാരയില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിക്കും. ഉദ്ഘാടന ശേഷം പൊതു പരിപാടിയില്‍ സംസാരിക്കുകയും ചെയ്യും.

കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിങിന് പാകിസ്താന്റെ ക്ഷണം
Also Read

കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിങിന് പാകിസ്താന്റെ ക്ഷണം

ഉദ്ഘാടന ദിവസമടക്കം 20 രൂപ ഡോളർ ഫീസ് ഈടാക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. കോറിഡോറിന്റെ പാക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി ആദ്യ തീര്‍ത്ഥാടക സംഘത്തോടൊപ്പം പാ‌കിസ്താനി‌ലേക്ക് പോകാന്‍ നവജ്യോത് സിങ് സിദ്ധുവിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ജീവനകലയുടെ ഉപജ്ഞാതാവ് ശ്രീശ്രീ രവിശങ്കര്‍ പാക് ക്ഷണം നിരസിച്ചേക്കും.