LiveTV

Live

National

പാകിസ്താന്‍ പ്രധാനമന്ത്രിയെ നന്ദി അറിയിച്ച് മോദി

ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു

പാകിസ്താന്‍ പ്രധാനമന്ത്രിയെ നന്ദി അറിയിച്ച് മോദി

ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്താനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായി ഗുരുദാ‌സ്‌പൂരിലെത്തിയ മോദി, ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാനെ നന്ദി അറിയിച്ചത്. കര്‍താപൂര്‍ ഇടനാഴിക്ക് 4.5 കി.മി നീളമാണുള്ളത്.

“ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” ഗുരുദാസ്പൂർ ഗുരുദ്വാരയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. കർതാപൂർ ഇടനാഴി തുറക്കുന്നത് സാധ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ എന്നിവർ നേരത്തെ പ്രശംസിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പ്രധാനമന്ത്രിയെ പ്രശംസിക്കുകയും പഞ്ചാബിലും കശ്മീരിലും ഭിന്നിപ്പിക്കുന്ന അജണ്ട നടപ്പാക്കുന്നതിനെതിരെ പാകിസ്താന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഓരോ സിഖുകാർക്കും ഇത് ഒരു ചരിത്ര ദിനമാണെന്ന് ക്യാപ്റ്റൻ സിങ് പറഞ്ഞു. “ഞാൻ രണ്ടുതവണ നങ്കാന സാഹിബിൽ പോയിട്ടുണ്ട്, പക്ഷേ കർതാർപൂർ സാഹിബിലേക്കുള്ള എന്റെ ആദ്യ സന്ദർശനമായിരിക്കും ഇത്. പഞ്ചാബിനും നമ്മുടെ രാജ്യത്തിനുമായി ഞാൻ പ്രാർത്ഥിക്കും,” മുഖ്യമന്ത്രി പറഞ്ഞു.